27-കാരന്‍ നാലു മക്കളുടെ രണ്ടാനച്ഛന്‍ അഞ്ചു മക്കളുടെ മുത്തച്ഛന്‍

Last Updated:

39-കാരിയെ വിവാഹം ചെയ്തതോടെയാണ് ഇയാൾക്ക് ഇങ്ങനെ സംഭവിച്ചത്

News18
News18
പ്രായം കൂടുതലുള്ളവരും കുറഞ്ഞവരും തമ്മിലുള്ള വിവാഹങ്ങള്‍ ഇപ്പോള്‍ അപൂര്‍വമൊന്നുമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് സാധാരണമായി മാറിക്കഴിഞ്ഞു. ഇത്തരത്തിൽ തന്നേക്കാൾ പ്രായത്തിൽ മൂത്തൊരാളെ വിവാഹം ചെയ്ത ജപ്പാനില്‍ നിന്നുള്ള 27-കാരനായ ഒരു ലോറി ഡ്രൈവറിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. അയാളിന്ന് 11 പേരടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ്. നാല് മക്കളുടെ രണ്ടാനച്ഛനും അഞ്ച് മക്കളുടെ മുത്തച്ഛനുമാണ്.
ജപ്പാനീസ് ടെലിവിഷന്‍ ഡോക്യുമെന്ററി ഷോയായ ഗാന്‍ബാരെ, പൂവര്‍ പിപ്പീളിലാണ് അദ്ദേഹത്തിന്റെ കഥ അവതരിപ്പിച്ചത്. ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയും ദശലക്ഷത്തിലധികം ആളുകള്‍ ഇത് കാണുകയും ചെയ്തു.
മസാഷിയെന്ന യുവാവാണ് കഥയിലെ താരം. ഇയാള്‍ 39 വയസ്സുള്ള റിക്കയെ വിവാഹം ചെയ്തു. ഇവര്‍ കണ്ടുമുട്ടുമ്പോള്‍ മസാഷിക്ക് 16 വയസ്സായിരുന്നു പ്രായം. റിക്ക മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന് കുട്ടികളെ വഴക്കുപറയുമ്പോഴാണ് മസാഷി റിക്കയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അവരുടെ തീഷ്ണമായ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ മസാഷി റിക്കയോട് നമ്പര്‍ ചോദിച്ചു. ഒടുവില്‍ റിക്കയെ വര്‍ഷങ്ങളോളം മസാഷി പിന്തുടരുകയും വിവാഹം ചെയ്യുകയും ചെയ്‌തെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
ദമ്പതികള്‍ക്ക് പിന്നീട് ഒരു മകനുണ്ടായി. അവനിന്ന് എട്ട് വയസ്സാണ് പ്രായം. റിക്കയുടെ ഇളയ മകള്‍ക്ക് 12 വയസ്സും മൂത്ത മകള്‍ യുറിനയ്ക്ക് 21 വയസ്സും പ്രായമുണ്ട്. 16-ാം വയസ്സില്‍ ഗര്‍ഭിണിയായ യുറിന നിലവില്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഗര്‍ഭം വേണ്ടെന്നുവെക്കാന്‍ ആലോചിച്ചെങ്കിലും അമ്മ സഹായിക്കുമെന്ന് ധൈര്യം നല്‍കിയപ്പോള്‍ യുറിന കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിച്ചു. ഒരു മകനും മകളുമുണ്ട് അവൾക്ക്. അവള്‍ അവിവാഹിതയാണെന്നും റിപ്പോര്‍ട്ടുണ്ട്. അവളുടെ ജോലിയെയും ബന്ധങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.
advertisement
മസാഷി അങ്ങനെ റിക്കയുടെ കുട്ടികള്‍ക്ക് രണ്ടാനച്ഛനും യുറിനയുടെ കുട്ടികളുടെ മുത്തച്ഛനുമായി മാറി. എല്ലാം 30 വയസ്സ് തികയും മുമ്പ്. എല്ലാവരും ഒരുമിച്ചു ഒരു കുടക്കീഴില്‍ താമസിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ കാര്യമെന്ന് റിക്കയുടെ മൂത്ത മകന്‍ കാടോ പറഞ്ഞു. ഇയാള്‍ക്ക് 17 വയസ്സുണ്ട്. ഇദ്ദേഹം രണ്ട് നവജാതശിശുക്കളുടെ അച്ഛനാണ്. ഇയാളും പങ്കാളിയും താമസിക്കുന്നതും ഇതേ വീട്ടിലാണ്.
ഈ കുടുംബത്തിന്റെ കഥ ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ചിലര്‍ മസാഷിയുടെ പ്രതിബദ്ധതയെ പ്രശംസിച്ചു. ഒരാള്‍ ഒരേ കാലഘട്ടത്തില്‍ ജനിച്ച കുട്ടികള്‍ക്ക് അച്ഛനും മുത്തച്ഛനും ആയതിന്റെ പൊരുത്തേക്കേടിനെ ചിലർ ചോദ്യം ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
27-കാരന്‍ നാലു മക്കളുടെ രണ്ടാനച്ഛന്‍ അഞ്ചു മക്കളുടെ മുത്തച്ഛന്‍
Next Article
advertisement
'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ
'ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ?' ഗവർണർ രാജേന്ദ്ര അർലേക്കർ
  • ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദിച്ചു.

  • ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുന്നവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്നും പറഞ്ഞു.

  • ദേശീയ ഐക്യത്തെക്കുറിച്ചും സ്വദേശി ചിന്തയെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രസംഗത്തിൽ ഗവർണർ അഭിപ്രായപ്പെട്ടു.

View All
advertisement