മറ്റുള്ളവരെ നഗ്നരായി കാണാൻ 'മായക്കണ്ണാടി'; 72കാരന് 9 ലക്ഷം രൂപ പോയി
- Published by:Rajesh V
- news18-malayalam
Last Updated:
നഗ്നത കാണുകമാത്രമല്ല, ഇതിലൂടെ ഭാവി പ്രവചിക്കാനാകുമെന്നും യുവാക്കൾ വയോധികനെ വിശ്വസിപ്പിച്ചു
ലക്നൗ: മറ്റുള്ളവരുടെ നഗ്നത കാണാൻ ‘മായക്കണ്ണാടി’ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 72കാരനിൽ നിന്ന് 9 ലക്ഷം രൂപ തട്ടിയ മൂന്നുപേർ അറസ്റ്റിൽ. യു പി കാൺപൂർ സ്വദേശിയായ വയോധികൻ അവിനാശ് കുമാർ ശുക്ലയാണ് പുത്തൻ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിലായി.
ആളുകളുടെ നഗ്നത കാണാനാവുന്ന മായകണ്ണാടി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നഗ്നത കാണുകമാത്രമല്ല, ഇതിലൂടെ ഭാവി പ്രവചിക്കാനാകുമെന്നും യുവാക്കൾ വയോധികനെ വിശ്വസിപ്പിച്ചു. പാര്‍ത്ഥ സിംഗ്റായ്, മോലയ സർക്കാർ, സുദിപ്ത സിൻഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപള്ളി പൊലീസ് പിടികൂടിയത്. പണം കൈമാറ്റം നടന്നത് ഇവിടെ വെച്ചാണെന്ന് പൊലീസ് അറിയിച്ചു.
Also Read- ‘പാചകം അറിയണം; ആൺ സുഹൃത്തുക്കള്‍ പാടില്ല; 5 ആൺമക്കളെ പ്രസവിക്കണം’; ഭാവി കാമുകിയെ പറ്റിയുളള സങ്കൽപം
advertisement
പ്രതികളിൽ നിന്നും ഒരു കാർ, 28,000 രൂപ, മായക്കണ്ണാടിയുടെ അത്ഭുതി സിദ്ധികാണിക്കുന്ന വീഡിയോകളടങ്ങിയ അഞ്ച് മൊബൈൽ ഫോണുകൾ, കരാർ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വൻപുരാവസ്തുശേഖരമുള്ള സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ജീവനക്കാരെന്ന പേരിലാണ് യുവാക്കൾ വയോധികനെ സമീപിച്ചത്. ഏറെ പ്രത്യേകതകളുള്ള മായക്കണ്ണാടി രണ്ട് കോടി രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ കണ്ണാടി നാസയിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണെന്നും ഇവർ വിശ്വസിപ്പിച്ചു.
പണമിടപാടിനായി ഒഡീഷയിലെ ഭുവനേശ്വറിലേക്ക് ശുക്ലയെ എത്തിക്കാൻ സംഘത്തിന് സാധിച്ചു. ഹോട്ടലിൽ വെച്ച് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ വയോധികൻ പണം തിരികെ ചോദിച്ചു. തുടർന്ന് തർക്കത്തിനൊടുവിൽ പൊലീസെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Lucknow,Lucknow,Uttar Pradesh
First Published :
August 17, 2023 3:57 PM IST


