ശരീരത്തിന്റെ 90 ശതമാനവും ടാറ്റൂ; ജോലിസ്ഥലത്ത് ടാറ്റൂവിന്റെ പേരില്‍ വിവേചനം നേരിടുന്നുവെന്ന പരാതിയുമായി യുവാവ്
- Published by:Sarika KP
- news18-malayalam
Last Updated:
ശരീരത്തില്‍ ടാറ്റൂ ചെയ്യാനായി ഏകദേശം 40,000 ഡോളര്‍ (ഏകദേശം 33,250 ലക്ഷം) ആണ് മാത്യൂ വീലന്‍ ചെലവഴിച്ചത്.
ശരീരത്തില്‍ ടാറ്റു ചെയ്തതിന്റെ പേരില്‍ ജോലിസ്ഥലത്ത് വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിലെ ബിര്‍മിംഗ്ഹാം സ്വദേശി. 43കാരനായ മാത്യൂ വീലനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ പേര് കിംഗ് ബോഡി ആര്‍ട്ട് എന്ന് ഇദ്ദേഹം ഔദ്യോഗികമായി മാറ്റുകയും ചെയ്തിരുന്നു.
തന്റെ ശരീരത്തിലെ ടാറ്റൂ മറ്റുള്ളവരെ ആകര്‍ഷിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് ജോലി കണ്ടെത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഒരു ജോലി കണ്ടെത്തിയത്. അവിടെയും തനിക്ക് വിവേചനം നേരിടേണ്ടി വന്നുവെന്നും ഇദ്ദേഹം പറയുന്നു.
മുമ്പ് താന്‍ ജോലി ചെയ്തിരുന്ന ഒരു കോള്‍ സെന്ററിലെ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. ഓഫീസ് മാനേജ്‌മെന്റിൽ നിന്നുവരെ തന്നെ മറച്ചുവെച്ചിരുന്നുവെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
advertisement
”വ്യത്യസ്തമായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മേല്‍ നിരവധി നിയന്ത്രണങ്ങളാണ് ഉണ്ടാകുക. ഞാന്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്നെ പെട്ടെന്ന് ഒരു ഓഫീസില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റി. മാനേജര്‍മാര്‍ ഓഫീസിലേക്ക് വരുന്നതിനാലായിരുന്നു ഈ മാറ്റം. മാനേജര്‍മാര്‍ വന്നപ്പോള്‍ ഓഫീസിസിലെ തന്റെ ഇരിപ്പിടത്തിൽ നിന്ന് തന്നെ മാറ്റിയെന്നും” മാത്യൂ വീലന്‍ പറഞ്ഞു.
അതേസമയം കോര്‍പ്പറേറ്റ് ജോലിയോട് തല്‍ക്കാലം അദ്ദേഹം വിട പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ അഭിനയരംഗത്തേക്കാണ് വീലൻകടന്നിരിക്കുന്നത്. ബിബിസിയിലെ ഡോക്ടേഴ്‌സ് എന്ന ടെലിവിഷന്‍ ഷോയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പക്ഷെ അവിടെയും അദ്ദേഹം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണെന്നാണ് പ്രധാന ആരോപണം.
advertisement
ഒരു തടവുകാരന്റെ വേഷമാണ് തനിക്ക് അഭിനയിക്കാന്‍ പറ്റിയത് എന്നും വീലന്‍ പറയുന്നു. തന്റെ ടാറ്റൂ കാരണമാണ് ആ വേഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തില്‍ ടാറ്റൂ ചെയ്യാനായി ഏകദേശം 40,000 ഡോളര്‍ (ഏകദേശം 33,250 ലക്ഷം) ആണ് മാത്യൂ വീലന്‍ ചെലവഴിച്ചത്. കണ്ണിലെ വെളുത്ത ഭാഗവും അദ്ദേഹം ടാറ്റു ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 25, 2023 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശരീരത്തിന്റെ 90 ശതമാനവും ടാറ്റൂ; ജോലിസ്ഥലത്ത് ടാറ്റൂവിന്റെ പേരില്‍ വിവേചനം നേരിടുന്നുവെന്ന പരാതിയുമായി യുവാവ്