5000 വർഷം പഴക്കമുള്ള വീഞ്ഞ് ഈജിപ്തിലെ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തി

Last Updated:

വിയന്ന സർവകലാശാലയിലെ പ്രശസ്ത ഗവേഷകനായ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തിൽ ജർമ്മൻ, ഓസ്ട്രിയൻ പുരാവസ്തു ഗവേഷകരുടെ സംഘത്തിന്റെതാണ് ഈ കണ്ടെത്തൽ

ഈജിപ്ത് രാജ്ഞിയുടെ ശവകുടീരത്തിൽ വൈൻ
ഈജിപ്ത് രാജ്ഞിയുടെ ശവകുടീരത്തിൽ വൈൻ
ഈജിപ്തിൽ നിന്ന് 5000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. സീൽ ചെയ്ത നിലയിലാണ് വൈൻ ജാറുകൾ സൂക്ഷിച്ചിരുന്നത്. ഈജിപ്തിലെ അബിഡോസിലാണ് ഇത് ഉള്ളത്. വിയന്ന സർവകലാശാലയിലെ പ്രശസ്ത ഗവേഷകനായ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തിൽ ജർമ്മൻ, ഓസ്ട്രിയൻ പുരാവസ്തു ഗവേഷകരുടെ സംഘത്തിന്റെതാണ് ഈ കണ്ടെത്തൽ.
ഇവർ ശവകുടീരത്തിൽ ഖനനം നടത്തുന്നതിനിടെയാണ് വലിയ വൈൻ ജാറുകൾ കണ്ടെത്തുന്നത്. അതിൽ ചിലതെല്ലാം നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദ്രാവകാവസ്ഥയിൽ അല്ല ഇത് ഉള്ളത്. കൂടാതെ ഇത് വെള്ളയാണോ ചുവപ്പുനിറമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ ചെറിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും മുൻ പുരാവസ്തു ഗവേഷകൻ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇതോടൊപ്പം ധാരാളം ജൈവ അവശിഷ്ടങ്ങൾ, മുന്തിരി വിത്തുകൾ, സ്ഫടികം തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം നിലവിൽ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഗവേഷകർ അറിയിച്ചു. അതേസമയം ഏറ്റവും പഴക്കമുള്ള വൈനിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ശേഖരമാണ് ഇതെന്നും ഗവേഷകർ പറയുന്നു.
advertisement
ഇവിടെ നിന്ന് കണ്ടെടുത്ത വൈൻ ജാറുകളുടെ ചിത്രങ്ങളും മറ്റും പുരാവസ്തു ഗവേഷകയായ ടിസിയ വെർവീർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിസി 3000 കാലഘട്ടത്തിലെ ഏറ്റവും ശക്തയായ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത്. സമീപകാലത്ത് ഇതേ സ്ഥലത്ത് നടത്തിയ ഖനനത്തിൽ 5,000 വർഷം പഴക്കമുള്ള വീഞ്ഞ് മറ്റൊരു ശവകുടീരത്തിലും കണ്ടെത്തിയിരുന്നു.
അതേസമയം മെററ്റ്-നീത്ത് രാജ്ഞിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും ഒരു രഹസ്യമായി തന്നെ തുടരുകയാണ്. എങ്കിലും ഈജിപ്തിന്റെ ചരിത്രത്തിൽ മെററ്റ്-നീത്ത് ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തന്നെയാണ് ഈ തെളിവുകൾ സൂചിപ്പിക്കുന്നത്. കൂടാതെ സ്വന്തമായി ഒരു രാജകീയ ശവകുടീരം സ്വന്തമാക്കിയ ഒരേയൊരു സ്ത്രീയും ഇവരാണ്. ഗവേഷകർ കണ്ടെത്തിയ ശവകുടീര ലിഖിതങ്ങളെ അടിസ്ഥാനമാക്കി, പതിനെട്ടാം രാജവംശത്തിൽ നിന്നുള്ള ട്രഷറി പോലുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഇവർ വഹിച്ചിരുന്നു എന്നും വിലയിരുത്തുന്നു. കൂടാതെ മെററ്റ്- നീത്ത് രാജ്ഞി ഹാറ്റ്ഷെപ്സുട്ട് രാജ്ഞിയുടെ മുൻഗാമിയായിരുന്നുവെന്നും പറയപ്പെടുന്നു.
advertisement
ഇവരുടെ ശവകുടീര സമുച്ചയത്തിൽ 41 സേവകരുടെയും തൊഴിലാളികളുടെയും ശവകുടീരങ്ങൾ ഉൾപ്പെടുന്നുണ്ട്. ചുടാത്ത മൺ ഇഷ്ടികകൾ, കളിമണ്ണ്, മരം എന്നിവ ഉപയോഗിച്ചാണ് ഈ ശവകുടീരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ കണ്ടെത്തിയിരിക്കുന്ന പുരവസ്തുക്കളിൽ നിന്ന് മെററ്റ്-നീത്ത് രാജ്ഞിയെ കുറിച്ചും ഒന്നാം രാജവംശത്തിൽ ഉപയോഗിച്ചിരുന്ന നൂതന വാസ്തുവിദ്യാ സാങ്കേതിക വിദ്യകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
5000 വർഷം പഴക്കമുള്ള വീഞ്ഞ് ഈജിപ്തിലെ രാജ്ഞിയുടെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement