ഭർത്താവിന്റെ പരസ്ത്രീബന്ധം നിർത്താൻ 58കാരിക്ക് ചെറുപ്പക്കാരിയാകാൻ കൊച്ചുമകന്റെ ട്യൂഷൻ ഫീസെടുത്ത് ഏഴരലക്ഷത്തിന്റെ സർജറി
- Published by:Rajesh V
- news18-malayalam
Last Updated:
സിയുവിന്‍റെ കണ്ണിന് താഴെയുള്ള കാക്കപ്പുള്ളികൾ ഭര്‍ത്താവ് മറ്റു സ്ത്രീകളെ തേടി പോകുന്നതിനാലാണെന്നും സർജൻ വിശ്വസിപ്പിച്ചു
ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോകുന്നത് തനിക്ക് സൗന്ദര്യം നഷ്ടമായതു കൊണ്ടാണെന്ന് വിശ്വസിച്ച 58കാരി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തി കബളിപ്പിക്കപ്പെട്ടു. ചൈനയിലാണ് സംഭവം. സിയു എന്ന സ്ത്രീയാണ് മുഖത്തെയും ശരീരത്തിലെയും ചുളിവുകള്‍ മാറ്റുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തി വഞ്ചിക്കപ്പെട്ടത്. ചെറുമകന്റെ പഠന ചെലവിനായി സൂക്ഷിച്ച പണം അടക്കംഏഴര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്.
ഭര്‍ത്താവ് തന്നെ വഞ്ചിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്നത് തനിക്ക് സൗന്ദര്യം കുറഞ്ഞതിനാലാണെന്നായിരുന്നു സിയുവിന്‍റെ ധാരണ. ഇതോടെ ഇവര്‍ കോസ്മെറ്റിക് സര്‍ജനെ സമീപിച്ചു. മുഖത്തെ ചുളിവുകളാണ് പ്രായം തോന്നിപ്പിക്കുന്നതെന്നും ചുളിവുകള്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നും സര്‍ജന്‍ സിയുവിനെ വിശ്വസിപ്പിച്ചു. സിയുവിന്‍റെ കണ്ണിന് താഴെയുള്ള കാക്കപ്പുള്ളികൾ ഭര്‍ത്താവ് മറ്റു സ്ത്രീകളെ തേടി പോകുന്നതിനാലാണെന്നും സർജൻ വിശ്വസിപ്പിച്ചു. പുരികങ്ങൾക്കിടയിലെ ചുളിവുകൾ ഇല്ലാതാകുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും സർജൻ നിർദേശിച്ചു. ഇതോടെയാണ് കൊച്ചുമകന്റെ ഫീസായി മാറ്റി വച്ചിരുന്ന പണവും സിയു ആശുപത്രിയില്‍ അടച്ചത്.
advertisement
ഇതും വായിക്കുക: ലൈംഗിക ബന്ധത്തിനിടെ 66കാരന്‍ മരിച്ചു; രഹസ്യകാമുകി 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം
പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സിയുവിന് കടുത്ത തലവേദനയും ക്ഷീണവും ആരംഭിച്ചു. വായ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലുമായി. തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തിയതോടെ ഹൈലൂറോണിക് ആസിഡ് കുത്തിവച്ചതായി കണ്ടെത്തി. ഒറ്റ സിറ്റിങില്‍ തന്നെ അമിത ഡോസ് മരുന്നാണ് സിയുവിന് നല്‍കിയതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു. ചികിത്സ പാളിയതോടെ സിയു പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം നടക്കി നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. ഇതോടെ സിയുവിന്റെ മകൾ നിയമനടപടി സ്വീകരിച്ചു.
advertisement
"സത്യം പറഞ്ഞാൽ, സിയുവിന് ലഭിച്ച നടപടിക്രമങ്ങൾ ഫലപ്രദമായില്ലെന്ന് ഞാൻ കരുതുന്നു" എന്ന് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിയുവിന്റെ മുഖത്ത് ഇപ്പോഴും ചുളിവുകൾ ഉണ്ടെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. "പല പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകളും ചൈനീസ് ജനതയുടെ അന്ധവിശ്വാസങ്ങൾ ഉപയോഗിച്ച് അവരെ കബളിപ്പിക്കുന്നത് തുടരുകയാണ്''- വേറൊരാൾ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 26, 2025 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിന്റെ പരസ്ത്രീബന്ധം നിർത്താൻ 58കാരിക്ക് ചെറുപ്പക്കാരിയാകാൻ കൊച്ചുമകന്റെ ട്യൂഷൻ ഫീസെടുത്ത് ഏഴരലക്ഷത്തിന്റെ സർജറി