ഇന്ന് ലോക സർപ്പ ദിനം: പേടിക്കണ്ട; പാമ്പിനേക്കുറിച്ച് അതിശയകരമായ ചില വസ്തുതകൾ

Last Updated:

എല്ലാ വർഷവും ജൂലൈ പതിനാറാം തിയതി ലോക സർപ്പദിനമായാണ് ആചരിക്കുന്നത്

ഇന്ന് ലോക സർപ്പദിനം
ഇന്ന് ലോക സർപ്പദിനം
എല്ലാ വർഷവും ജൂലൈ പതിനാറാം തിയതി ലോക സർപ്പദിനമായാണ് ആചരിക്കുന്നത്. ലോകത്ത് കാണപ്പെടുന്ന വിവിധതരം പാമ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജൈവമണ്ഡലത്തിൽ അവ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
3,500 ലധികം ഇനം പാമ്പുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതിൽ 600 ഓളം ഇനങ്ങൾ വിഷമുള്ളവയാണ്. നിർഭാഗ്യവശാൽ, നീളമേറിയ പാമ്പുകൾക്കാണ് ഏറ്റവും കൂടുതൽ വിഷമുള്ളതെന്നാണ് ആളുകളുടെ ധാരണ. എന്നാൽ ഇത് തെറ്റാണ്. എല്ലാ വലിപ്പത്തിലുള്ള പാമ്പുകളിലും വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്.
ഈ ലോക സർപ്പ ദിനത്തിൽ നിങ്ങളെ ഭയപ്പെടുത്തുന്ന പാമ്പുകളെക്കുറിച്ച് കൂടുതലറിയാം. പാമ്പുകളെക്കുറിച്ചുള്ള അതിശയകരമായ ചില വസ്തുതകൾ ഇതാ:
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷ പാമ്പാണ് രാജവെമ്പാല. മുട്ടയിടുന്നതിന് കൂടുണ്ടാക്കുന്ന ലോകത്തിലെ ഒരേയൊരു പാമ്പ് രാജവെമ്പാലയാണ്.
  • പറക്കുന്ന പാമ്പുകൾ നിലവിലുണ്ട്. ഇവയ്ക്ക് പക്ഷികളെപ്പോലെയോ വവ്വാലുകളെ പോലെയോ പറക്കാൻ കഴിയില്ല. എന്നാൽ അവയുടെ വാരിയെല്ലുകളുടെ സഹായത്തോടെ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേയ്ക്കും മറ്റും ചെറിയ ദൂരത്തിൽ പറക്കാൻ കഴിയും.
  • പാമ്പുകൾക്ക് ചെവികളില്ല. എന്നാൽ എങ്ങനെ അവ‍‍ർ ശബ്ദം തിരിച്ചറിയുന്നുവെന്നല്ലേ? പാമ്പുകളുടെ താഴത്തെ താടിയെല്ലിലെ അസ്ഥികൾക്ക് വെള്ളത്തിൽ നിന്നോ നിലത്ത് നിന്നോ ഉള്ള ശബ്ദ തരംഗങ്ങൾ തിരിച്ചറിയാൻ സാധിക്കും.
  • കൈയും കാലും ഇല്ലാത്ത പാമ്പുകൾ എങ്ങനെ ഉയരത്തിൽ കയറുമെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ പാമ്പുകളുടെ കാര്യത്തിൽ കാലും കൈയുമില്ലെങ്കിലും ‌‌ഇവ വയറിലെ ചെതുമ്പലിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ ഉയരമുള്ള മരങ്ങളിലും മറ്റും കയറും.
  • പാമ്പിന്റെ വിഷം അവയുടെ ഉമിനീരിന്റെ മറ്റൊരു രൂപമാണ്. ഇരയെ നിശ്ചലമാക്കുന്നതിനും ഭക്ഷണം ദഹിപ്പിക്കുന്നതിനും ശത്രുക്കൾക്കെതിരെ പ്രതിരോധമായും പാമ്പുകൾ വിഷം ഉപയോഗിക്കുന്നു.
  • പാമ്പിന് വിഷം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. നാഡീ സംബന്ധമായ ചില അസുഖങ്ങൾക്ക് പാമ്പിന്റെ വിഷത്തിലെ ഘടകങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകൾ ഉപയോ​ഗിക്കാറുണ്ട്. വേദനസംഹാരികൾ പോലുള്ള മരുന്നുകളാണ് ഇത്തരത്തിൽ വികസിപ്പിക്കാറുള്ളത്.
  • ചില പാമ്പുകൾ മുട്ടയിടുന്നതിന് പകരം കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. അത്തരം പാമ്പുകളിലൊന്നാണ് അണലി.
  • പരിണാമം മൂലം ചില പാമ്പുകൾക്ക് ഇൻഫ്രാറെഡ് രശ്മികളെ തിരിച്ചറിയാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ചൂട് തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. തണുത്ത രക്തമുള്ള ഈ ഉരഗങ്ങൾക്ക് ചൂട് രക്തമുള്ള ഇരകളുടെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന ചൂട് മനസിലാക്കി ഇവയെ ആക്രമിക്കാൻ കഴിയും.
  • പാമ്പുകൾക്ക് കാഴ്ചശക്തിയും കേൾവിയും പരിമിതമാണ്. എന്നാൽ അവയ്ക്ക് മണം പിടിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. പാമ്പുകൾ നാവുകൊണ്ട് മണപിടിക്കും. അതുകൊണ്ടാണ് പാമ്പുകൾ എപ്പോഴും നാവ് പുറത്തിടുന്നത്.
  • ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പാണ് ഗ്രീൻ അനക്കോണ്ട.
advertisement
Summary: A few facts to have an awareness on World Snake Day
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇന്ന് ലോക സർപ്പ ദിനം: പേടിക്കണ്ട; പാമ്പിനേക്കുറിച്ച് അതിശയകരമായ ചില വസ്തുതകൾ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement