ലോകകപ്പ് മത്സരങ്ങളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി ബുക്ക്‌ലെറ്റ്; മംഗലാപുരം സ്വദേശിയുടെ വ്യത്യസ്ത ക്രിക്കറ്റ് ആരാധന

Last Updated:

ഇപ്പോൾ ക്രിക്കറ്റിനോടുള്ള തന്റെ കടുത്ത ആരാധന വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഈ മംഗലാപുരം സ്വദേശി.

നവംബർ 19ന് നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെ ക്രിക്കറ്റിനോടുള്ള ആരാധകരുടെ വികാരങ്ങൾ പല രീതിയിലും പ്രകടമാകാറുണ്ട്. പല ആരാധകരുടെ കലാസൃഷ്ടികളും ഈ വേളയിൽ വാർത്തകൾ ഇടം പിടിക്കുന്നത് പതിവാണ്. ഇപ്പോൾ ക്രിക്കറ്റിനോടുള്ള തന്റെ കടുത്ത ആരാധന വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഈ മംഗലാപുരം സ്വദേശി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയായ മംഗലാപുരത്തിന്റെ (മംഗളൂരു) വടക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ബൈക്കാംപടി. ഇവിടെയാണ് ഗണേഷ് മെൻഡൻ എന്ന ഈ ലോകകപ്പ് ആരാധകനുള്ളത്.
ലോകകപ്പിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്ന ബുക്ക്ലെറ്റുകൾ തയ്യാറാക്കി കൊണ്ടാണ് ഇദ്ദേഹം ഏവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ലോകകപ്പ് ആരംഭിക്കുമ്പോഴെല്ലാം ഗണേഷ് ഇത്തരത്തിൽ മത്സരങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ബുക്ക് ലെറ്റുകൾ അച്ചടിക്കാറുണ്ട്. ഇത് സൗജന്യമായാണ് അദ്ദേഹം ആളുകൾക്ക് വിതരണം ചെയ്യുന്നത്. ഇത്തവണ 2500-ഓളം ലഘുലേഖകൾ ആണ് ഗണേഷ് വിതരണം ചെയ്തത്.
ഇതിൽ മത്സരത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ, ഏതൊക്കെ ടീമുകളാണ് പരസ്പരം മത്സരിക്കുക, മത്സരങ്ങളുടെ തീയതി, സമയം, സ്ഥലം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, മുൻ ലോകകപ്പ് മത്സരങ്ങളിലെ വിജയികൾ, സ്കോർ വിശദാംശങ്ങൾ, വിക്കറ്റ് നേടിയവർ, മറ്റ് വിവരങ്ങൾ എന്നിവയും ലഭ്യമാണ്. കൂടാതെ 1975 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകകപ്പിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാരെ കുറിച്ചുള്ള വിശദാംശങ്ങളും ഇതിൽ നൽകിയിട്ടുള്ളതിനാൽ ഇത് വായിക്കുന്ന ആളുകൾക്ക് കൂടുതൽ രസകരവും ആവേശകരവുമായി മാറാറുണ്ട്.
advertisement
വായനക്കാർക്ക് പോക്കറ്റിൽ കൊണ്ടുനടക്കാൻ പോലും വളരെ സൗകര്യപ്രദമായ രീതിയിലാണ് ഇവ അച്ചടിച്ചിറക്കിയിരിക്കുന്നത്. അതേസമയം കായിക മത്സരങ്ങളിലുള്ള അദ്ദേഹത്തിന്റെ താല്പര്യവും ആരാധനയും കേവലം ക്രിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന വേളയിലും മത്സരങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ ലഘുലേഖകൾ ഗണേഷ് മെൻഡൻ തയ്യാറാക്കാറുണ്ട്.
advertisement
എന്നാൽ സാമ്പത്തികപരമായ പരിമിതികൾക്കിടയിൽ നിന്നുകൊണ്ടാണ് ക്രിക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആളുകളിലേക്ക് കൈമാറാനുള്ള അദ്ദേഹത്തിന്റെ ഈ ശ്രമം. കൂടാതെ ഈ കഠിനാധ്വാനത്തിന്റെ ഫലമായി നിരവധി ആളുകളുടെ പ്രശംസയും അദ്ദേഹം ഇതിനോടകം ഏറ്റുവാങ്ങി. അതേസമയം പഠനം നിർത്തേണ്ടി വന്ന വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനായും അദ്ദേഹം മുൻകൈയെടുത്ത് പ്രവർത്തിക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകകപ്പ് മത്സരങ്ങളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി ബുക്ക്‌ലെറ്റ്; മംഗലാപുരം സ്വദേശിയുടെ വ്യത്യസ്ത ക്രിക്കറ്റ് ആരാധന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement