നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല ? 'ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറാ ഞാനല്ല'; തുറന്ന് പറഞ്ഞ് നടി സാറ അലി ഖാൻ
- Published by:Sarika KP
- news18-malayalam
Last Updated:
ലോകം മുഴുവൻ ഇപ്പോൾ തെറ്റായ സാറയുടെ പിറകേയാണ്. ആ സാറയല്ല ഈ സാറ എന്നും നടി പ്രതികരിച്ചു.
മുബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും അഭിനേത്രിയുമായ സാറ അലി ഖാനും ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാർത്തകള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ടിരിക്കുകയാണ് ബോളിവുഡ് നടി സാറ അലി ഖാൻ. കോഫി വിത്ത് കരൺ എന്ന പ്രോഗ്രാമിനു നൽകിയ അഭിമുഖത്തിലാണ് ആ സാറ താനല്ലെന്ന് താരം തുറന്ന് പറഞ്ഞത്.
advertisement
ലോകം മുഴുവൻ ഇപ്പോൾ തെറ്റായ സാറയുടെ പിറകേയാണ്. ആ സാറയല്ല ഈ സാറ എന്നും നടി പ്രതികരിച്ചു. ബോളിവുഡ് നടിയുടെ കൂടെ ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇതാണ് പിന്നീട് പല കിംവദന്തികള്‍ക്കും കാരണമായത്. അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 07, 2023 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല ? 'ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറാ ഞാനല്ല'; തുറന്ന് പറഞ്ഞ് നടി സാറ അലി ഖാൻ