'എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം'; കണ്ണൂരിൽ നിന്നും വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ
- Published by:Sarika KP
- news18-malayalam
Last Updated:
തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്.
കേരളത്തിൽ തരംഗം തീർത്ത് മുന്നേറുകയാണ് ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതൽ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതിൽ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. നിരവധി ആളുകളാണ് വന്ദേഭാരതിൽ യാത്രാനുഭവം പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഇപ്പോഴിതാ വന്ദേഭാരത് യാത്രാ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ.
കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് കുഞ്ചാക്കോ വന്ദേഭാരതിൽ യാത്ര ചെയ്തത്. എത്രയും പെട്ടെന്ന് കൊച്ചിയിലേക്ക് എത്താൻ വേണ്ടിയാണ് താരം യാത്രയ്ക്കായി വന്ദേഭാരത് തിരഞ്ഞെടുത്തത്.കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്കാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്.
advertisement
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ ഒക്ടോബർ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 02, 2023 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം'; കണ്ണൂരിൽ നിന്നും വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ