'ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ'; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ്

Last Updated:

ലോക്ക് ഡൗൺ കാലത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പാചകത്തിലേർപ്പെട്ടിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മലപ്പുറം: ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് പാചക പുസ്തകം പുസ്തകം അയച്ച് കൊടുത്ത് യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം.   മലപ്പുറത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് പാചക പുസ്തകം അയച്ച് കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പാചകത്തിലേർപ്പെട്ടിരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് വേറിട്ട സമരം.
advertisement
സമരത്തിൻ്റെ ജില്ലാതല ഉത്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് സമീപം  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി  നിർവ്വഹിച്ചു. ഇതിനു പിന്നാലെ റിയാസ് മുക്കോളി അടക്കമുള്ള യൂത്ത് കോൺഗ്രസ്‌  പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി  എ എ റഹിം ലോക് ഡൗൺ സമയത്ത്  അടുക്കളയിൽ ആണെന്നു പരിഹസിച്ചുള്ള ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ'; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ്
Next Article
advertisement
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഷാർജയിൽ ജീവനൊടുക്കിയ അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
  • സതീശന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.

  • അതുല്യയുടെ മരണത്തിൽ സതീശനെതിരെ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

  • സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ക്രൈം ബ്രാഞ്ച് വാദിച്ചു.

View All
advertisement