കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്.
കൊച്ചി: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തതിന് റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ എസ്.പി കെ. കാര്‍ത്തികിന്‍റെ നിര്‍ദേശപ്രകാരം കാലടി പൊലീസാണ് കേസെടുത്തത്.
You may also like:സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി ഗുരുതരാവസ്ഥയിൽ; ഭാര്യയും കുഞ്ഞും ഫ്ലാറ്റില്‍ മരിച്ച നിലയിൽ [NEWS]'മകൻ ഇനി എപ്പോഴാണ് അച്ഛനെ കാണുക എന്നറിയില്ല': ആശങ്ക പങ്കുവച്ച് സാനിയ മിർസ [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
മേയ് 14ന് നടത്തിയ മാസ്ക് വിതരണവുമായി ബന്ധപ്പെട്ടാണ് എം.എൽ.എയ്ക്കെതിരെ കേസെടുത്തത്. മാസ്ക് വിതരണ പരിപാടിയില്‍ കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തിരുന്നു. കാലടി ബ്ലോക്ക് ഡിവിഷനിലെ 12ാം വാര്‍ഡിലാണ് മാസ്ക് വിതരണ പരിപാടി നടന്നത്. ഓരോ വാര്‍ഡിലും 250 വീതം മാസ്കുകളാണ് വിതരണം ചെയ്തത്.
advertisement
ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിന ഷൈജു, മിനി ബിജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ദിലീപ്, മേരി ദേവസികുട്ടി, അലിയാര്‍ ഹാജി, രാജപ്പന്‍ നായര്‍, പി.വി. സ്റ്റീഫന്‍, ബാലു ജി. നായര്‍, ജോബ് ജോസ്, കെ.വി. ബെന്നി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു