'കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്'; വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

Last Updated:

'മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്. എല്ലാ ഭാവുകങ്ങളും.'- ബച്ചന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടൻ അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ - ചിത്ര പുസ്തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചന്‍ ആശംസകള്‍ നേര്‍ന്നത്.
'മോഹന്‍ലാല്‍, മലയാള സിനിമയുടെ സൂപ്പര്‍താരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സര്‍ഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്. എല്ലാ ഭാവുകങ്ങളും.'- ബച്ചന്‍ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
ജാപ്പനീസ് ഹൈക്കു കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്. പത്തും പതിനഞ്ചും വരികളുള്ള കവിതകൾ മുതല്‍ ഒറ്റവരി കവിതകൾ വരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂര്‍ത്തമായ ആശയങ്ങളുമെല്ലാം കവിതയിൽ പ്രതിപാദ്യ വിഷയമാകുന്നുണ്ട്.
advertisement
മുൻപ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി മോഹൻലാൽ, പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. “മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന രീതിയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,” മോഹൻലാൽ കുറിച്ചത് ഇങ്ങനെ.
advertisement
തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ്'; വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ
Next Article
advertisement
ബീഹാറിലെ  243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
  • തേജസ്വി യാദവ് ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • മഹാഗത്ബന്ധനിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

  • 2020 ലെ തെരഞ്ഞെടുപ്പിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിച്ച് 75 സീറ്റുകൾ നേടി.

View All
advertisement