'കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേയെന്ന്'; ആഡംബരനൗകയ്ക്ക് തന്റെ പേരിട്ടതിൽ ആസിഫ് അലി
- Published by:Sarika KP
- news18-malayalam
Last Updated:
ആഡംബര നൗകയ്ക്ക് തന്‍റെ പേരിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും താരം പറഞ്ഞു.
ദുബായ്: ദുബായി ആസ്ഥാനമായ ഡി3 കമ്പനിയുടെ ആഡംബര നൗകയ്ക്ക് തന്റെ പേര് നൽകി എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി. വാർത്തകളിലൂടെയാണ് താനും ഇക്കാര്യം അറിയുന്നതെന്നും ഇത് കേട്ടപ്പോൾ കുറച്ച് ഓവറായിപ്പോയില്ലേയെന്ന് തനിക്കും തോന്നിയെന്നും താരം പറഞ്ഞു. പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു നടൻ്റെ പ്രതികരണം.
വാക്കുകൾ ഇങ്ങനെ: 'ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിൻ്റെ താഴെ ഒരു കമെൻ്റ് കണ്ടു. ''എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ'' എന്ന്. എല്ലാം ഇതിൻ്റെ ഭാഗമാണ്. പേരിടാൻ അങ്ങനെ ഒരുൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്', ആസിഫ് അലി പറഞ്ഞു.
advertisement
സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ സമീപനത്തെ ആദരിക്കുവാനാണ് ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനിയായ ഡി3 നൗകയുടെ പേര് മാറ്റി ആസിഫ് അലി എന്ന് പതിപ്പിച്ചത്. കപ്പലിന്റെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. രമേശ് നാരായണുമായുള്ള വിവാദത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ വരെ പലരും ശ്രമിച്ചു. എന്നാല്‍ അതിനെയെല്ലാം ക്യമാറകള്ക്ക് മുന്നില്‍ എത്തി ഒരു പുഞ്ചിരിയോടെ നേരിട്ട താരത്തിന്റെ സമീപനം എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദ് അലി പ്രതികരിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 25, 2024 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേയെന്ന്'; ആഡംബരനൗകയ്ക്ക് തന്റെ പേരിട്ടതിൽ ആസിഫ് അലി