advertisement

കുടുംബസമേതം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്താനെത്തി നടന്‍ ധനുഷ്; മൊട്ടയടിച്ചത് പുതിയ ചിത്രത്തിനു വേണ്ടിയാണോ എന്ന് ആരാധകർ

Last Updated:

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കഴുത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞ ധനുഷിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കേരളത്തിലടക്കം ഏറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ധനുഷ്. താരത്തിനും താരത്തിന്റെ ചിത്രത്തിനും വലിയ രീതിയിലുളള പിന്തുണയാണ് ലഭിക്കാറുളളത്. അതുകൊണ്ട് തന്നെ ധനുഷുമായി ബന്ധപ്പെട്ട് മിക്കതും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കുടുംബസമേതം തിരുപ്പതി ക്ഷേത്രത്തിലെത്തി മുടി മൊട്ടിയടിച്ച ധനുഷിൻറെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മുൻപ് ആളെ തിരിച്ചറിയാനാകാത്ത വിധം മുടിയും താടിയും നീട്ടി വളര്‍ത്തിയായിരുന്നു താരം എത്തിയിരുന്നു. ഇതും ആരാധകരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു നേരെ വിപരീതമായാണ് ഇപ്പോഴത്തെ ലുക്ക്. പുതിയ ചിത്രമായ ഡി50- ക്ക് വേണ്ടിയുള്ളതാണോ അതോ താരം ക്ഷേത്രത്തിലെ വഴിപാടിന്റെ ഭാഗമായി തല മൊട്ടയടിച്ചതാണോ എന്നാണ് ആരാധകരുടെ സംശയം.
advertisement
മക്കളായ യാത്ര, ലിംഗ എന്നിവരും മാതാപിതാക്കളായ കസ്തൂരി രാജ, വിജയലക്ഷ്മി എന്നിവരും ധനുഷിനൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയായിരുന്നു താരം കുടുംബസമേതം തിരുപ്പതി ദേവസ്ഥാനത്ത് എത്തിയത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കഴുത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞ ധനുഷിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച്‌ കഴിഞ്ഞു.
advertisement
കഴിഞ്ഞ കുറച്ചു മാസങ്ങളായി പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ധനുഷ്. ധനുഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. നീണ്ടമുടിയും കട്ടിയുള്ള താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുടുംബസമേതം തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്താനെത്തി നടന്‍ ധനുഷ്; മൊട്ടയടിച്ചത് പുതിയ ചിത്രത്തിനു വേണ്ടിയാണോ എന്ന് ആരാധകർ
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement