'അരുണാചലിൽപ്പോയി സ്വയംഹത്യ നടത്തിയവരും പാനൂരിൽ പൊട്ടിച്ചിതറിയവരും ഒരു കാര്യത്തിൽ യോജിപ്പ്'; ജോയ് മാത്യു
- Published by:Sarika KP
- news18-malayalam
Last Updated:
പുനർജന്മമോഹികൾ സ്വയംഹത്യ ചെയ്തതാണെങ്കിൽ രണ്ടാമത്തെ കൂട്ടർ അന്യന്റെ വാക്കുകളിലെ സംഗീതമല്ല നിലവിളിയാണ് കേൾക്കാൻ ഇഷ്ടപ്പെടുന്നതെന്നും ജോയ് മാത്യു പറയുന്നു
എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജോയ് മാത്യുവിന്റെ പ്രതികരണങ്ങൾ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അരുണാചൽ പ്രദേശിൽ മരിച്ച മലയാളികളേയും കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനത്തെയും ബന്ധിപ്പിച്ചുള്ള താരത്തിന്റെ ഫേസ് ബുക്ക് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികൾ അടക്കം മൂന്ന് മലയാളികള്‍ മരിച്ച നിലയിൽ കണ്ടതും കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനവും തമ്മിൽ ഒരു കാര്യത്തിൽ യോജിപ്പുണ്ടെന്നാണ് ജോയ് മാത്യു പറയുന്നത്. ഭൂമിയെന്ന ഈ സുന്ദര ഗോളത്തിൽ ജീവിക്കാൻ ഇരുകൂട്ടർക്കും താൽപ്പര്യമില്ല എന്നതാണ് അതെന്ന് അദ്ദേഹം പറയുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗോളാന്തര ജീവികൾ
----------------------
മരണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച് അരുണാചലിൽപ്പോയി ഹരാകീരി (ശരീരത്തിൽ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന’ കാലമായ കമ്മ്യൂണിസമെന്ന ഗോളാന്തര കെട്ടുകഥയിലേക്ക് സ്വയം പൊട്ടിച്ചിതറിയ ബോംബ് നിർമ്മാണ തൊഴിലാളികളും യാഥാർത്ഥത്തിൽ ഒരേ അന്ധവിശ്വാസത്തിന്റെ ഇരുവശങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം .
advertisement
എന്നാൽ അങ്ങിനെയല്ല.
പുനർജന്മമോഹികൾ സ്വയംഹത്യ ചെയ്തതാണെങ്കിൽ രണ്ടാമത്തെ കൂട്ടർ അന്യന്റെ വാക്കുകളിലെ സംഗീതമല്ല നിലവിളിയാണ് കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്നിടത്താണ് പ്രശനം.
രണ്ടുകൂട്ടർക്കും ഒരു കാര്യത്തിൽ മാത്രമാണ് യോജിപ്പുള്ളത് ,ഭൂമിയെന്ന ഈ സുന്ദര ഗോളത്തിൽ ജീവിക്കാൻ ഇരുകൂട്ടർക്കും താൽപ്പര്യമില്ല എന്നതാണത് .
ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതും.
ഒരാൾക്ക് ഒരു ജീവിതമേയുള്ളൂവെന്നും
advertisement
പൊട്ടിച്ചിതറുന്നതിലൂടെ
നഷ്ടപ്പെടുന്നത് അവരുടെ നല്ല നാളെകളാണെന്നും ലഹരി അടിമകളായ ഈ ചുടുചോറുവാരികൾക്ക് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് സഹപാഠിയെ തൂക്കിലേറ്റാനും അയൽക്കാരനെ ബോബെറിഞ്ഞുകൊല്ലാനും ഇവർ മടിക്കാത്തത്.
ലോകത്ത് എവിടെ യുദ്ധം നടന്നാലും ഈ ലഹരിക്കൂട്ടം നമ്മുടെ നാട്ടിൽ സമാധാന യാത്രകൾ നടത്തും.കവികൾ കവിതയെഴുതി പത്രമാസികകളും സ്വന്തം പള്ളയും നിറയ്ക്കും .പാർട്ടി വാലാട്ടികളായ അക്കാദമിക് ബുജികളും സ്ത്രീ വാദികളും പ്രഭാഷണ പരമ്പരയുമായി തെക്കുവടക്ക് പായും.അത് അവരുടെ ലാഭത്തിന്റെ കണക്ക്.എന്നാൽ നഷ്ടത്തിന്റെ കണക്കെടുത്തലോ അത് കൈപ്പത്തി അറ്റുപോയവന്റെയും പൊട്ടിച്ചിതറി മരണംപൂകിയവന്റെയും വീട്ടുകാർക്ക് മാത്രം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 07, 2024 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അരുണാചലിൽപ്പോയി സ്വയംഹത്യ നടത്തിയവരും പാനൂരിൽ പൊട്ടിച്ചിതറിയവരും ഒരു കാര്യത്തിൽ യോജിപ്പ്'; ജോയ് മാത്യു