Prabhas: നടൻ പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു; വധു ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരന്റെ മകള്‍?

Last Updated:

പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്

News18
News18
തെന്നിന്ത്യൻ താരം പ്രഭാസ് വിവാഹിതനാകാൻ പോകുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരന്റെ മകളുമായാണ് നടന്റെ വിവാഹം ഉറപ്പിച്ചതെന്നാണ് ന്യൂസ് 18 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 45-കാരനായ പ്രഭാസ് ബാഹുബലി പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ആഗോളതലത്തിൽ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ടോളിവുഡിലെ യോഗ്യനായ ബാച്ചിലർമാരിൽ ഒരാളായ പ്രഭാസിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ വിഷയങ്ങളിൽ ഒന്നാണ്.
2002-ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ നടൻ നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ്. ബാഹുബലിയില്‍ താരത്തിന്റെ നായികമാരില്‍ ഒരാളായി അഭിനയിച്ച അനുഷ്‌ക ഷെട്ടിയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രണ്ടുപേരും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. അടുത്തിടെ താരം രഹസ്യമായി വിവാഹിതനാകാൻ പോകുന്നതായി ഒരു ട്വീറ്റ് വന്നിരുന്നു.
Summary: Actor Prabhas, famous for Baahubali, is reportedly marrying a Hyderabad businessman's daughter.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Prabhas: നടൻ പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നു; വധു ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരന്റെ മകള്‍?
Next Article
advertisement
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
പരസ്യംകണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച തിരുമ്മല്‍ വൈദ്യൻ അറസ്റ്റിൽ
  • തിരുമല്‍ വൈദ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി, ഇയാൾക്ക് 54 വയസ്സാണ്.

  • സോഷ്യൽ മീഡിയയിൽ പരസ്യം കണ്ട് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

  • കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ തിരുമൽ വൈദ്യൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു.

View All
advertisement