'കടം വാങ്ങിയവർ ചീത്ത വിളിച്ചു, പണിയെടുത്ത കാശ് കിട്ടാതെ പാനിക് അറ്റാക്ക് വന്നു'; മനീഷ
- Published by:Sneha Reghu
- news18-malayalam
Last Updated:
മാസങ്ങളായി പലവക കാരണങ്ങളാൽ ദുഃഖിതമായ ഒരന്തരീക്ഷത്തിലുടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നതെന്ന് മനീഷ കുറിച്ചു
സ്ഥിരവരുമാനമില്ലാത്തതുകൊണ്ട് ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച് നടി മനീഷ സുബ്രഹ്മണ്യം. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതിരുന്നത് പാനിക് അറ്റാക്കിലേക്ക് നയിച്ചെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിലായതോടെ കടം വാങ്ങേണ്ടി വന്നെന്നും ഈ കാശ് തിരികെ നൽകാൻ വൈകിയതിനാലും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെന്നാണ് നടി കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരകഥ പോലെയാണ്..
കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലുടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത് …മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി…
കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത് …നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ ..വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ളേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി മാറി അത് .പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി …ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തുതന്നെ എഴുതും...
advertisement
advertisement
ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു self motivation നു വേണ്ടിയാണ് ..
ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല ന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ…കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ .. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു പ്രതിസന്ധിയിലും പുഞ്ചിരിയോടെ സമീപിക്കാനുള്ള കഴിവുതന്ന ദൈവത്തിന് നൂറുനൂറു നന്ദി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 18, 2025 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കടം വാങ്ങിയവർ ചീത്ത വിളിച്ചു, പണിയെടുത്ത കാശ് കിട്ടാതെ പാനിക് അറ്റാക്ക് വന്നു'; മനീഷ