നിങ്ങൾ എങ്ങനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്? ‘ഗുഡ് ബാഡ് അഗ്ലി’ ട്രോളുകളിൽ പ്രതികരണവുമായി തൃഷ

Last Updated:

സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ ശരിക്കും വിഷം പടർത്തുന്നവർ ആണെന്ന് നടി പങ്കുവച്ച കുറിപ്പിൽ പറയുന്നു

News18
News18
തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഏപ്രിൽ 10 നു തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ , ചിത്രത്തിലെ നായിക തൃഷ കൃഷ്ണയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചർച്ചയാവുകയാണ്. നടി പങ്കുവച്ച പോസ്റ്റിൽ സിനിമയുടെ പേര് പറയുന്നില്ലെങ്കിൽ പോലും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് തൃഷ നേരിട്ട ട്രോളുകൾക്കുള്ള മറുപടി പോലെയാണ് പോസ്റ്റ് എന്നാണ് ആരാധകരുടെ വാദം. അനാവശ്യമായ സോഷ്യൽ മീഡിയ ട്രോളുകൾക്ക് താൻ ചെവികൊടുക്കാറില്ലെന്ന് കുറിച്ച തൃഷ സാഹചര്യം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ ശരിക്കും വിഷം പടർത്തുന്നവർ ആണെന്ന് നടി പങ്കുവച്ച കുറിപ്പിൽ പറയുന്നു
തൃഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച സ്റ്റോറിയുടെ പൂർണരൂപം ഇങ്ങനെ,''ടോക്സിക് മനുഷ്യരെ, നിങ്ങൾ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കിൽ, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അർഥശൂന്യമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങൾക്കൊപ്പം താമസിക്കുന്നവരേയും ചുറ്റിപ്പറ്റിയുള്ളവരെയും ഓർത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ', താരം കുറിച്ചു.
ഗുഡ് ബാഡ് അഗ്ലിയിൽ രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്.ചിത്രത്തിൽ അജിത്തിന്റെ വേഷത്തിന് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, തൃഷയുടെ പ്രകടനത്തിൽ ആരാധകർ തൃപ്തരായിരുന്നില്ല. അൽപം നെഗറ്റിവ് ഷെയ്ഡുള്ള തൃഷയുടെ കഥാപാത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളും വിദ്വേഷ കമന്റുകളുമാണ് വരുന്നത്. അര്‍ജുന്‍ ദാസ്, സുനില്‍, പ്രസന്ന, രാഹുല്‍ ദേവ്, യോഗി ബാബു, ഷൈന്‍ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിങ്ങൾ എങ്ങനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്? ‘ഗുഡ് ബാഡ് അഗ്ലി’ ട്രോളുകളിൽ പ്രതികരണവുമായി തൃഷ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement