AR Rahman | താനും വിവാഹമോചിതയായെന്ന് എആർ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മോഹിനിയും അവളുടെ സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്
സംഗീതസംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ എആര്‍ റഹ്മാന്‍റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മോഹിനിയും അവളുടെ സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ശോഭയും മാര്‍ക്കിം ഇൻസ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവച്ചത്.
'ഞാനും മാർക്കും വേർപിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാന്‍ ഇത് ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേര്‍പിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ ഇരുവരും തീരുമാനിച്ചു' കുറിപ്പ് പറയുന്നു.
advertisement
വേർപിരിഞ്ഞാലും താനും മാർക്കും പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേർത്തു. "ഞങ്ങൾ ഇപ്പോഴും മാമോഗി , മോഹിനി ഡേ ഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കും. ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾ എപ്പോഴും അഭിമാനിക്കുന്നു, അത് ഉടൻ അവസാനിക്കില്ല" കുറിപ്പിൽ പറയുന്നു.
advertisement
സുഹൃത്തുക്കളും ആരാധകരും അവരെ പിന്തുണയ്ക്കണമെന്നും അവർ അഭ്യർത്ഥിച്ചു. "ഞങ്ങൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്നേഹമാണ്. നിങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി ഞങ്ങൾ എടുത്ത തീരുമാനത്തെ ബഹുമാനിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്" മോഹിനി ഡേ പ്രസ്താവന അവസാനിപ്പിക്കുന്നു.
29 കാരിയായ മോഹിനി, കൊൽക്കത്തയിൽ നിന്നുള്ള ഒരു ബാസ് പ്ലെയറാണ്. ഗാൻ ബംഗ്ലയുടെ വിൻഡ് ഓഫ് ചേഞ്ചിന്‍റെ ഭാഗമാണ് ഇവര്‍. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ എആര്‍ റഹ്മാനൊപ്പം മോഹിനി ഭാഗമായിട്ടുണ്ട്. കൂടാതെ 2023 ഓഗസ്റ്റിൽ മോഹിനി ആദ്യ ആൽബം പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 20, 2024 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
AR Rahman | താനും വിവാഹമോചിതയായെന്ന് എആർ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ