ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 5000 കോടിയുടെ ആഡംബര വിവാഹത്തിന് ; വധു ലോറ സാഞ്ചസ്

Last Updated:

2023 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്

News18
News18
ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് വിവാഹിതനാകുന്നു. ലോറ സാഞ്ചസിനെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. കൊളറാഡോയില്‍ വെച്ച് നടക്കുന്ന വിവാഹത്തിനായി 5000 കോടി രൂപയാണ് (600 ബില്യണ്‍ ഡോളര്‍) ചെലവാക്കുന്നത്. ഇതേപ്പറ്റി വധൂവരന്‍മാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.നിലവില്‍ ഇരുവരും കൊളറാഡോയിലെ ആസ്പിനിലാണെന്നാണ് വിവരം.
2023 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹവവേദിയായി മാറ്റ്‌സുഹിസ എന്ന ആഡംബര സുഷി റെസ്റ്റോറന്റാണ് ഇരുവരും തെരഞ്ഞെടുത്തതെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 28നാണ് ഇരുവരും വിവാഹിതരാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 26 മുതല്‍ 27 വരെ ഈ ലക്ഷ്വറി റസ്റ്റോറന്റ് ഇരുവരും ബുക്ക് ചെയ്തിട്ടുണ്ട്. 180ഓളം അതിഥികള്‍ വിവാഹത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാനിലെ റാനിയ രാജ്ഞി എന്നിവര്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുതെന്ന് വെഡ്ഡിംഗ് പ്ലാനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹം നടക്കുന്ന ആസ്‌പെനിലെത്തിച്ചിരിക്കുന്നതെന്ന് വെഡ്ഡിംഗ് പ്ലാനറായ സാറ റോസ് ആറ്റ്മാനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹവാര്‍ത്തകളില്‍ ജെഫ് ബെസോസും ലോറ സാഞ്ചസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആരാണ് ലോറ വെന്‍ഡി സാഞ്ചസ് ?
ജെഫ് ബെസോസിന്റെ പ്രതിശ്രുത വധുവായ ലോറ വെന്‍ഡി സാഞ്ചസ് 1969 ഡിസംബര്‍ 19നാണ് ജനിച്ചത്. ന്യൂ മെക്‌സികോയിലെ ആല്‍ബുക്കര്‍ക്കിലായിരുന്നു ലോറയുടെ ജനനം. മെക്‌സിക്കന്‍-അമേരിക്കന്‍ കുടുംബത്തിലാണ് ലോറ ജനിച്ചുവളര്‍ന്നത്.
advertisement
മാധ്യമപ്രവര്‍ത്തക, സംരംഭക എന്ന നിലയില്‍ പ്രശസ്തി നേടിയ വ്യക്തിയാണ് ലോറ. മാധ്യമപ്രവര്‍ത്തനത്തിന് പുറമെ പൈലറ്റായും ലോറ വ്യക്തിമുദ്ര പതിപ്പിച്ചു.
കെസിഒപി-ടിവിയിലൂടെയാണ് ലോറ തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഫീനിക്‌സില്‍ അവതാരകയായും പ്രവര്‍ത്തിച്ചു. എമ്മി പുരസ്‌കാരവും ലോറയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005ല്‍ സോ യു തിങ്ക് യു കാന്‍ ഡാന്‍സ് എന്ന പരിപാടിയുടെ അവതാരകയായും ലോറയെത്തി. 2016ല്‍ ബ്ലാക് ഒപ്‌സ് ഏവിയേഷന്‍ എന്ന പേരില്‍ ഒരു കമ്പനിയും ലോറ സ്ഥാപിച്ചിട്ടുണ്ട്.
2018ലാണ് ലോറയും ജെഫ് ബെസോസും പ്രണയത്തിലായത്. പാട്രിക് വൈറ്റ് സെല്ലിനെയാണ് ലോറ നേരത്തെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്‍എഫ്എല്‍ താരം ടോണി ഗോണ്‍സാലെസുമായുള്ള ബന്ധത്തില്‍ മറ്റൊരു മകനും ലോറ സാഞ്ചെസിനുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 5000 കോടിയുടെ ആഡംബര വിവാഹത്തിന് ; വധു ലോറ സാഞ്ചസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement