മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതങ്ങളുടെ പ്രസക്തി; മന്ത്രി കെ.ടി. ജലീലിന്റെ പഴയ പ്രസംഗ വീഡിയോ പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
1987ൽ മലപ്പുറത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിൽ സംസാരിക്കുന്ന ജലീലിന്റെ വീഡിയോ പുറത്ത്
വർഷങ്ങൾക്ക് മുൻപുള്ള മന്ത്രി കെ.ടി. ജലീലിന്റെ പ്രഭാഷണ വീഡിയോ പുറത്തിറങ്ങി. 1987ൽ സി. എച്ച്. യൂത്ത് സെന്റർ പള്ളിക്കര (മലപ്പുറം) സംഘടിപ്പിച്ച ഈദ് സുഹൃദ് സമ്മേളനത്തിൽ സംസാരിക്കുന്ന ജലീലിന്റെ വീഡിയോയാണ് യൂട്യൂബ് ചാനലായ എ.വി.എം. ഉണ്ണി ആർകൈവ്സ് എന്ന ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്ര-സാമൂഹിക പ്രവർത്തകരുടെ പഴയകാല വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചാനലാണിത്.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള പ്രശസ്ത വ്യക്തികൾ അണിനിരന്ന വേദിയിലാണ് ജലീലിന്റെ പ്രസംഗം. സാഹിത്യത്തിൽ പറയുന്ന ജീവിതത്തിന്റെ വ്യർത്ഥതയും അതിന്റെ പശ്ചാത്തലത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതങ്ങളുടെ പ്രസക്തിയെ കുറിച്ചുമാണ് അരമണിക്കൂറിൽ കൂടുതലുള്ള വീഡിയോയിൽ ജലീൽ പ്രതിപാദിക്കുന്നത്. ഇദ്ദേഹത്തിന് ലോക സാഹിത്യത്തിലുള്ള അറിവും ഈ പ്രസംഗത്തിൽ പ്രകടം. മത ദർശനങ്ങൾ ലോകത്തോട് പറയുന്നത് എന്താണ് എന്നും ജലീൽ വിശദീകരിക്കുന്നത് കേൾക്കാം. (വീഡിയോ ചുവടെ)
advertisement
ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്നും പ്രീ-ഡിഗ്രി പാസായ ജലീൽ, പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുമാണ് എം.ഫിൽ പൂർത്തിയാക്കിയത്. ശേഷം കേരള സർവകലാശാലയിൽ നിന്നും ഡോക്‌ടറേറ്റ് നേടി.
2006ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും ഇടതു പിന്തുണയോടു കൂടിയാണ് സ്വതന്ത്രനായ ജലീൽ അസംബ്ലിയിൽ എത്തുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു അത്.
പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെയെല്ലാം പഴയകാല അഭിമുഖങ്ങൾ ഈ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്. നടൻ കലാഭവൻ മണി, മാള അരവിന്ദൻ, ഗിന്നസ് പക്രു, ഉർവശി, കല്പന, നാദിർഷ, കൊച്ചിൻ ഹനീഫ എന്നിങ്ങനെ ഒട്ടേറെപ്പേരുടെ അഭിമുഖ വീഡിയോകൾ ഇവിടെ കാണാവുന്നതാണ്.
advertisement
Summary: A very old interview of Minister KT Jaleel has been released in a YouTube channel. Jaleel was addressing a gathering on the sidelines of Eid celebrations in 1987. The programme organisation is credited to CH Youth Centre in Pallikkara in Malappuram. The video is posted in AVM Unni Archives, a YouTube channel.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 06, 2021 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതങ്ങളുടെ പ്രസക്തി; മന്ത്രി കെ.ടി. ജലീലിന്റെ പഴയ പ്രസംഗ വീഡിയോ പുറത്ത്










