advertisement

'ഈ പ്രായത്തിൽ ട്രെയിനിലിത്ര ദൂരം യാത്ര ചെയ്യാൻ പ്രയാസമാണ്'; കൗൺസിലർമാർക്കൊപ്പം ദില്ലിയിലേക്ക് പോകാത്തതിൽ ആർ ശ്രീലേഖ

Last Updated:

അരോടും പ്രതിഷേധമോ പരിഭവമോ ഉണ്ടായിട്ടല്ല പോകാതിരുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി

Rapid Read
ആര്‍ ശ്രീലേഖ
ആര്‍ ശ്രീലേഖ
ദില്ലിയിലേക്ക് പോകുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ നിന്ന് വിട്ടുനിന്നതിൽ വിശദീകരണവുമായി ആർ ശ്രീലേ. 14 പേരാണ് തിരുവനന്തപുരത്തുനിന്ന് പോകാനായിട്ട് ആദ്യം തീരുമാനിച്ചതെന്നും തനിക്ക് ഈ പ്രായത്തിൽ ഇത്രയും വലിയൊരു യാത്ര നടത്താൻ പ്രയാസമാണെന്ന് പറഞ്ഞിരുന്നു എന്നും ആർ ശ്രീലേഖ പറഞ്ഞു.
വിമാന ടിക്കറ്റ് നൽകാമെന്ന് പാർട്ടി അറിയിച്ചിരുന്നു. എന്നാൽ അത് വേണ്ട എന്ന്പറയുകയായിരുന്നു. ഇത്രയും ആൾക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത് പാർട്ടിക്ക് വലിയ ചെലവാണ്. അധികമായി പണം ചിലവാക്കുന്നതിൽ വിരോധമുള്ള വ്യക്തിയാണ് താനെന്നും അതിനാൽ താൻ കാരണം അത്രയും ചെലവ് ഉണ്ടാകേണ്ട എന്ന് ധാരണയിലാണ് അത് വേണ്ട എന്ന് പറഞ്ഞതെന്നും ആർ ശ്രീലേഖ പറഞ്ഞു.  മാതാവിന് 94 വയസ്സുണ്ട്. അമ്മയെ ശുശ്രൂഷിക്കണം അഞ്ചുദിവസം മാറിനിൽക്കാൻ പ്രയാസമാണ്. അതല്ലാതെ അരോടും പ്രതിഷേധമോ പരിഭവമോ ഉണ്ടായിട്ടല്ല പോകാതിരുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ പ്രായത്തിൽ ട്രെയിനിലിത്ര ദൂരം യാത്ര ചെയ്യാൻ പ്രയാസമാണ്'; കൗൺസിലർമാർക്കൊപ്പം ദില്ലിയിലേക്ക് പോകാത്തതിൽ ആർ ശ്രീലേഖ
Next Article
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement