advertisement

പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി

Last Updated:

നേരത്തെ നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണും ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു

Rapid Read
News18
News18
ഹൈദരാബാദ്: പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗാ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് പ്രമുഖ നടൻ പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥയെയും ചില രംഗങ്ങളെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ചിത്രത്തിന്റെ ലോഞ്ച് വീഡിയോയിൽ ഉൾപ്പെടെ പ്രകാശ് രാജ് പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ നോക്കിക്കണ്ടിരുന്നത്. എന്നാൽ സെറ്റിൽ വെച്ച് തിരക്കഥയുമായി ബന്ധപ്പെട്ട് സംവിധായകനുമായി അദ്ദേഹം രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടതായാണ് സൂചന. പ്രകാശ് രാജിന്റെ പെരുമാറ്റത്തിൽ നിർമ്മാതാക്കൾക്ക് അതൃപ്തിയുണ്ടായെന്നും ഇതേത്തുടർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും 'ഒടിടി പ്ലേ' റിപ്പോർട്ട് ചെയ്യുന്നു.
പ്രകാശ് രാജിനെ മാറ്റിയതോടെ അദ്ദേഹം അഭിനയിച്ച ഏതാനും രംഗങ്ങൾ വീണ്ടും ചിത്രീകരിക്കേണ്ടി വരും. ഇത് സിനിമയുടെ ഷെഡ്യൂളിനെ ബാധിക്കാനും ചിത്രീകരണം വൈകാനും കാരണമായേക്കാം. നേരത്തെ നായികയായി നിശ്ചയിച്ചിരുന്ന ദീപിക പദുകോണും ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. ഷിഫ്റ്റ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നായിരുന്നു ദീപികയുടെ പിന്മാറ്റം. പകരം തൃപ്തി ദിമ്രി നായികയായി എത്തിയതായാണ് വിവരം.
advertisement
പ്രഭാസ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന 'സ്പിരിറ്റ്' ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ഡ്രാമകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. വിവേക് ഒബ്‌റോയിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 2027 മാർച്ചിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രകാശ് രാജിന്റെ പിന്മാറ്റത്തെക്കുറിച്ച് അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement