advertisement

പാപ്പന്റെയും ടീമിന്റെയും കൂടെ ഒരു വിദേശിയും; ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്ററെത്തി

Last Updated:

പോസ്റ്ററിൽ ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ) സൈജു കുറുപ്പ് (അറക്കൽ അബു), ഇന്ദ്രൻസ് (പി.പി. ശശി), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ്) വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരും

ആട്-3
ആട്-3
ആടിൻ്റെ (Aadu 3 movie) രണ്ട് പതിപ്പുകളിലായി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ് അതിലെ കഥാപാത്രങ്ങൾ. ഷാജി പാപ്പനും, ഡ്യൂഡും, അറക്കൽ അബുവും സാത്താൻ സേവ്യറും, സർബത്ത് ഷബീറും, ക്യാപ്റ്റൻ ക്ലീറ്റസ്സും, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ. ആട് 3ലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടോ അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് ആട്-3ലും എത്തുന്നത്. ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും, ഭാവത്തിലും, വേഷത്തിലുമുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു. ആടിലെ പ്രധാന കഥാപാത്രങ്ങൾ ആ രീതിയിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർക്ക് കൗതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു. ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽ തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3 എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും. ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററിൽ ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ) സൈജു കുറുപ്പ് (അറക്കൽ അബു), ഇന്ദ്രൻസ് (പി.പി. ശശി), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ്) വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരുടേതാണ്.
advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



advertisement



 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)






 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)






 










View this post on Instagram























 

A post shared by Vijay Babu (@actor_vijaybabu)



ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ഇവർക്കൊപ്പം ഹോളിവുഡിൽ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.
വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം വ്യത്യസ്ത ലൊക്കേഷനുകളിലൂടെ 130ഓളം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് പൂർത്തിയായിരിക്കുന്നത്.
പാലക്കാട്ടെ മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്.
അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി. ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്., എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കോളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര; പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പാപ്പന്റെയും ടീമിന്റെയും കൂടെ ഒരു വിദേശിയും; ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്ററെത്തി
Next Article
advertisement
പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി
പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജിനെ പുറത്താക്കി
  • പ്രകാശ് രാജിനെ സ്പിരിറ്റ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതോടെ അദ്ദേഹത്തിന്റെ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കും

  • ദീപിക പദുകോണും ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ തൃപ്തി ദിമ്രി നായികയായി എത്തുന്നതായി റിപ്പോർട്ട്

  • ചിത്രത്തിന്റെ ഷെഡ്യൂൾ വൈകാനും 2027 മാർച്ചിൽ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു

View All
advertisement