Anant Ambani Wedding: അനന്ത് അംബാനി- രാധിക മർച്ചന്റെ വിവാഹവേദിയിൽ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനും കണ്ടുമുട്ടിയപ്പോൾ

Last Updated:

ബോളിവുഡിലെ മെഗാസ്റ്റാറും ബാദ്‌ഷായും ഷാരൂഖ് ഖാൻ, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ, രജനീകാന്തും ബച്ചൻ കുടുംബവും ഉൾപ്പെടെ  അതിഥികൾ വൈകുന്നേരത്തോടെ വേദിയിലേക്ക് എത്തി

ബോളിവുഡിലെ വമ്പൻതാരനിരയുടെ സാന്നിധ്യത്തിൽ അനന്ത് അംബാനിയും രാധിക മർച്ചന്റും വെള്ളിയാഴ്ച മുംബൈയിൽ വിവാഹിതരായി. ലോകമെമ്പാടുമുള്ള അതിഥികൾ ആഡംബര ചടങ്ങിനായി ഒത്തുകൂടി. ‌ബോളിവുഡിലെ മെഗാസ്റ്റാറും ബാദ്‌ഷായും ഷാരൂഖ് ഖാൻ, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ, രജനീകാന്തും ബച്ചൻ കുടുംബവും ഉൾപ്പെടെ  അതിഥികൾ വൈകുന്നേരത്തോടെ വേദിയിലേക്ക് എത്തി.
അനന്ത് അംബാനിയുടെ വിവാഹ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബച്ചൻ കുടുംബമായിരുന്നു. അമിതാഭും ജയ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്ക്കും ശ്വേതയുടെ ഭർത്താവ് നിഖിൽ നന്ദയ്‌ക്കൊപ്പമാണ് എത്തിയത്. അവരുടെ പേരക്കുട്ടികളായ നവ്യ നവേലി നന്ദയും അഗസ്ത്യ നന്ദയും ഒപ്പമുണ്ടായിരുന്നു. അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും ബച്ചനൊപ്പം വെവ്വേറെ എത്തി റെഡ് കാർപെറ്റിൽ ഫോട്ടോക്കായി പോസ് ചെയ്തു.
advertisement
ചടങ്ങിനെത്തിയവരുടെ കൂട്ടത്തിൽ വിനോദരംഗത്തെ വമ്പന്മാരും ഉണ്ടായിരുന്നു. പ്രിയങ്ക ചോപ്ര ജോനാസ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുകോൺ, അന്താരാഷ്‌ട്ര സെൻസേഷൻ കിം കർദഷിയാൻ എന്നിവർ ചടങ്ങിന് പകിട്ടേകി. WWE സൂപ്പർസ്റ്റാർ ജോൺ സീനയുടെ അപ്രതീക്ഷിത സാന്നിധ്യവും ചടങ്ങിൽ കണ്ടു.
അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച മുംബൈയിലെ അവരുടെ വസതിയായ ആന്റിലിയയിൽ വച്ച് മമേരു ചടങ്ങുകളോടെയാണ് തുടക്കമായത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണ രീതിയിലുള്ള ശുഭ് വിവാഹം അല്ലെങ്കിൽ വിവാഹ ചടങ്ങാണ് ഇന്നലെ നടന്നത്. ശുഭ് ആശിർവാദ് ചടങ്ങ് ഇന്ന് നടക്കും. ജൂലൈ 14 ന് മംഗൾ ഉത്സവ് അല്ലെങ്കിൽ വിവാഹ സൽക്കാരത്തോടെ ആഘോഷങ്ങൾ അവസാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Anant Ambani Wedding: അനന്ത് അംബാനി- രാധിക മർച്ചന്റെ വിവാഹവേദിയിൽ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനും കണ്ടുമുട്ടിയപ്പോൾ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement