അത് വേണ്ട മോനെ! ഓട്ടോ ഓടിക്കാതെ മാസം എട്ട് ലക്ഷം സമ്പാദിച്ച വൈറൽ ഓട്ടോഡ്രൈവറുടെ 'പണി' നിർത്തിച്ച് പൊലീസ്

Last Updated:

പൊലീസ് ഇടപെട്ട് ഓട്ടോ ഡ്രൈവറുടെ 'ലോക്കർ പണി' നിർത്തിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്

ഓട്ടോ ഡ്രൈവർ (Source: LinkedIn/@Rahul Rupani)
ഓട്ടോ ഡ്രൈവർ (Source: LinkedIn/@Rahul Rupani)
മുംബൈ: ഓട്ടോ ഓടിക്കാതെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ച ഓട്ടോ ഡ്രൈവറുടെ വാർത്ത രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. മുംബയിലെ യുഎസ് കോൺസുലേറ്റിന് പുറത്താണ് ഈ ഓട്ടോ ഡ്രൈവർ ഉള്ളത്. ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം ലെൻസ്‌കാർട്ടിന്റെ പ്രോഡക്‌ട് ലീഡർ രാഹുൽ രൂപാണിയാണ് ലിങ്ക്‌ഡ് ഇന്നിൽ പോസ്റ്റ് ചെയ്‌തത്. പിന്നാലെ വൈറലുമായി. ഇപ്പോൾ പൊലീസ് ഇടപെട്ട് ഓട്ടോ ഡ്രൈവറുടെ പണി നിർത്തിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ദിവസവും വിസയുടെ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് പേരാണ് യുഎസ് കോൺസുലേറ്റിലെത്തുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവരാണ് ഏറെയും. ഇവരുടെ കൈവശം വലിയ ബാഗുകളുണ്ടാകും. കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ കോൺസുലേറ്റിനുള്ളിലേക്ക് ഈ ബാഗുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് കോൺസുലേറ്റിന് പുറത്ത് ലോക്കർ സംവിധാനങ്ങളും ലഭ്യമല്ല. അതിനാൽ, ഇലക്‌ട്രോണിക് വസ്‌തുക്കളും രേഖകളും ഉൾപ്പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വളരെയേറെ വെല്ലുവിളികൾ ആളുകൾക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നു. ഈ സാഹചര്യത്തെയാണ് ഓട്ടോ ഡ്രൈവർ ബുദ്ധിപൂർവം ഉപയോഗിച്ചത്.
ബാഗും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിക്കുന്ന ലോക്കർ സംവിധാനമാണ് ഓട്ടോ ഡ്രൈവർ ആരംഭിച്ചത്. 1000 രൂപയാണ് ഒരാളിൽ നിന്ന് ഇതിന് വാങ്ങിയിരുന്നത്. സംഭവം വൈറലായതിന് പിന്നാലെ വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബികെസി പൊലീസ് ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെന്നാണ് വിവരം. സമാനമായ രീതിയിൽ സാധനങ്ങൾ സൂക്ഷിച്ച് പണമുണ്ടാക്കുന്ന 12 പേരെ കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
ലോക്കറുകൾ വയ്ക്കുന്നതിന് ഡ്രൈവർ‌മാർക്ക് ലൈസൻ‌സ് ഇല്ലെന്നും മോഷണം നടന്നാൽ അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പക്ഷേ പൊലീസ് ആവശ്യപ്പെട്ടതോടെ ലോക്കർ സേവനം ഓട്ടോ ഡ്രൈവർ നിർത്തിയെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമേ ലൈസൻസ് ഉള്ളൂവെന്നും ലോക്കർ സൂക്ഷിക്കാൻ ലൈസൻസ് ഇല്ലെന്നും പൊലീസ് പറയുന്നു.
Summary: An autorickshaw driver- who claimed to earn between ₹5 to ₹8 lakh a month by running a bag storage service outside the US Consulate in Mumbai’s Bandra Kurla Complex (BKC)- has been forced to shut down operations following police intervention.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അത് വേണ്ട മോനെ! ഓട്ടോ ഓടിക്കാതെ മാസം എട്ട് ലക്ഷം സമ്പാദിച്ച വൈറൽ ഓട്ടോഡ്രൈവറുടെ 'പണി' നിർത്തിച്ച് പൊലീസ്
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement