ഒരു പൊടിക്കൈ! മുംബൈ യുഎസ് കോണ്‍സുലേറ്റിന് പുറത്തുള്ള ഓട്ടോ ഡ്രൈവറുടെ പ്രതിമാസ വരുമാനം 8 ലക്ഷം രൂപ
- Published by:meera_57
- news18-malayalam
Last Updated:
കോര്‍പ്പറേറ്റ് മേഖലയിലെ പരിചയ സമ്പന്നരായ പ്രൊഫഷണലുകളേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഓട്ടോ ഡ്രൈവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്
മുംബൈയിലെ (Mumbai) യുഎസ് കോണ്‍സുലേറ്റിന് പുറത്ത് അധികമാരും അറിയാതെ ഒരു സംരംഭം വളർന്നുകൊണ്ടിരിക്കുകയാണ്. ബോര്‍ഡ് മീറ്റിംഗില്‍ രൂപപ്പെട്ട സ്റ്റാര്‍ട്ടപ്പ് ആശയമോ അല്ലെങ്കില്‍ സാങ്കേതികപരമായ കണ്ടുപിടിത്തമോ ഒന്നുമല്ല, മറിച്ച് സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറാണ് ഈ പുതുപുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ഓട്ടോ ഓടിക്കാതെ തന്നെ പ്രതിമാസം അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് ഈ ഓട്ടോ ഡ്രൈവര്‍ സമ്പാദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലെന്‍സ്‌കാര്‍ട്ടിന്റെ പ്രൊഡക്ട് ലീഡറായ രാഹുല്‍ രൂപാണിയാണ് ഓട്ടോറിക്ഷാ ഡ്രൈവറെക്കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് പങ്കുവെച്ചത്. വളരെ ചെറിയൊരു ഒരു പ്രശ്‌നത്തിനാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നതും മികച്ചൊരു സംരംഭക ആശയമായി വളര്‍ത്തിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിനുള്ളില്‍ വിസ അപേക്ഷകള്‍ നല്‍കാനായി എത്തുന്നവര്‍ക്ക് ബാഗുകള്‍ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഈ അവസരമാണ് ഓട്ടോ ഡ്രൈവര്‍ പ്രയോജനപ്പെടുത്തുന്നത്. ആയിരക്കണക്കിന് വിസ അപേക്ഷകരാണ് എല്ലാ ദിവസവും കോണ്‍സുലേറ്റില്‍ എത്തുന്നത്. ബാഗുകള്‍ കോണ്‍സുലേറ്റിന് ഉള്ളിലേക്ക് കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് സമീപത്തായി ഔദ്യോഗികമായി ലോക്കര്‍ സംവിധാനമൊന്നുമില്ല. രേഖകളും ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് വസ്തുക്കളും സ്വകാര്യ വസ്തുക്കളും കൈയ്യില്‍ കരുതുന്നത് ഇവിടെയത്തുമ്പോള്‍ തലവേദനയാകും.
advertisement
"ഈയാഴ്ച മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി എനിക്ക് പോകേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നോട് ബാഗ് ഉള്ളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞു. പകരം ലോക്കര്‍ സംവിധാനങ്ങളൊന്നുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഫുട്പാത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ എന്നെ കൈവീശി വിളിക്കുന്നത്. സര്‍ ബാഗ് എന്നെ ഏല്‍പ്പിച്ചോളൂ. ഞാന്‍ അത് സുരക്ഷിതമായി സൂക്ഷിക്കും. എല്ലാ ദിവസവും ഞാന്‍ ഇപ്രകാരം ചെയ്യുന്നുണ്ട്. പകരം വെറും ആയിരം രൂപ മാത്രം നല്‍കിയാല്‍ മതിയാകും എന്ന് അയാൾ പറഞ്ഞു," രൂപാണി പോസ്റ്റിൽ പറഞ്ഞു.
advertisement
ഒറ്റനോട്ടത്തില്‍ പണം അല്‍പം കൂടുതലാണെന്ന് തോന്നിയേക്കാം. എന്നാല്‍, തങ്ങളുടെ ജീവിതത്തിലെ ഒരു നിര്‍ണായക അഭിമുഖവും വിസ സ്ലോട്ടും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ചെറിയൊരു തുകയാണ്.
ഈ ഓട്ടോ ഡ്രൈവര്‍ കോണ്‍സുലേറ്റിന് പുറത്ത് ദിവസവും വാഹനം പാര്‍ക്ക് ചെയ്യുന്നു. ഒരു ദിവസം 20 മുതല്‍ 30 പേരുടെ വരെ ബാഗുകളാണ് ഇദ്ദേഹം സൂക്ഷിക്കുന്നത്. ഇതിലൂടെ പ്രതിദിനം 20,000 രൂപ മുതല്‍ 30,000 രൂപ വരെ സമ്പാദിക്കുന്നു. കോര്‍പ്പറേറ്റ് മേഖലയിലെ പരിചയ സമ്പന്നരായ പ്രൊഫഷണലുകളേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഓട്ടോ ഡ്രൈവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്.
advertisement
പ്രാദേശിക പോലീസ് സംവിധാനവുമായി സഹകരിച്ച് സുരക്ഷിതമായ ലോക്കര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഒരു പ്രവര്‍ത്തന മാതൃക പോലും ഈ ഓട്ടോ ഡ്രൈവര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് രൂപാണി പറഞ്ഞു. ഓട്ടോ കേവലം ഒരു സമ്പര്‍ക്ക ഇടമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇതിന് ശേഷം ബാഗുകള്‍ കൊണ്ടുപോകുകയും അതാതു ലോക്കറുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.
പൂര്‍ണമായും വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സംരംഭമാണ് ഓട്ടോ ഡ്രൈവര്‍ നടത്തിക്കൊണ്ടുപോകുന്നതെന്ന് രൂപാണി പോസ്റ്റില്‍ പറഞ്ഞു. തന്റെ ബുദ്ധിയും ആളുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ഉപയോഗിച്ചാണ് ഓട്ടോ ഡ്രൈവര്‍ ഇത്രയധികം തുക സമ്പാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2025 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒരു പൊടിക്കൈ! മുംബൈ യുഎസ് കോണ്‍സുലേറ്റിന് പുറത്തുള്ള ഓട്ടോ ഡ്രൈവറുടെ പ്രതിമാസ വരുമാനം 8 ലക്ഷം രൂപ