നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; ജനഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ

  പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; ജനഹൃദയങ്ങൾ കീഴടക്കി വൈറൽ വീഡിയോ

  കെനിയയിലെ ഷെല്‍ട്രിക് വൈല്‍ഡ്ലൈഫ് ട്രസ്റ്റിലെ അപ്പോളോ എന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

   (Credit: Twitter/SheldrickTrust

  (Credit: Twitter/SheldrickTrust

  • Share this:
   ഇന്റര്‍നെറ്റില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണുന്നത് രസകരമായ കാര്യമാണ്. എത്ര സമയം വേണമെങ്കിലും ഇത്തരം വീഡിയോകള്‍ കണ്ടിരിക്കാം. നായ്ക്കുട്ടികള്‍, പൂച്ചകള്‍, പാണ്ടകള്‍ തുടങ്ങിയവയുടെ രസകരങ്ങളായ വീഡിയോ കണ്ടാല്‍ ആര്‍ക്കും ചിരി വരും. എന്നാല്‍ ഒരു കാണ്ടാമൃഗത്തിന്റെ ഇത്തരത്തിലൊരു വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കെനിയയിലെ ഷെല്‍ട്രിക് വൈല്‍ഡ്ലൈഫ് ട്രസ്റ്റിലെ അപ്പോളോ എന്ന കാണ്ടാമൃഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

   മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും അനാഥ ആനകളുടെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പരിപാടികള്‍ക്കും പേരുകേട്ട സ്ഥാപനമാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്. ജൂലൈ 27ന്, അനാഥനായ ഒരു കറുത്ത കാണ്ടാമൃഗത്തിന്റെ വീഡിയോ ആണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് പോസ്റ്റ് ചെയ്തത്. ഒരു കുപ്പി പാല്‍ കുടിച്ച്, ചെളിയില്‍ കുളിക്കുന്ന കാണ്ടാമൃഗത്തെ വീഡിയോയില്‍ കാണാം. പിന്നീട് കാട്ടിലൂടെ ഓടുന്നതും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ക്ലിപ്പില്‍ കാണാം. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി മാറി.

   ട്രസ്റ്റിന്റെ കലുകു ഫീല്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മൃഗങ്ങള്‍ക്ക് പരിചരണം നല്‍കുന്ന പരിചയസമ്പന്നരായ ജീവനക്കാരാണ് അപ്പോളോയെ പരിചരിക്കുന്നതെന്ന് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. കാണ്ടാമൃഗത്തിന്റെ ജീവിതശൈലി, ദൈനംദിന ഷെഡ്യൂള്‍, പ്രായമാകുന്തോറും മാറുന്ന ആവശ്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ പരിചരണം. അപ്പോളോയ്ക്ക് വിശാലമായ ഒരു കിടപ്പുമുറിയും നല്‍കിയിട്ടുണ്ട്.

   വീഡിയോ ഇവിടെ കാണാം:

   ഓണ്‍ലൈനില്‍ വീഡിയോ കണ്ട നിരവധി പേരാണ് അപ്പോളോയോടുള്ള സ്‌നേഹം കമന്റുകളിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. കാണ്ടാമൃഗത്തിന്റെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റമാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. 7000ലധികം വ്യൂസും ആയിരത്തിലധികം ലൈക്കുകളും നൂറുകണക്കിന്
   കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
   ചില ഉപയോക്താക്കള്‍ അപ്പോളോയെ ഇത്ര നന്നായി പരിപാലിക്കുന്നതിന് ജീവനക്കാര്‍ക്കും ട്രസ്റ്റ് തൊഴിലാളികള്‍ക്കും നന്ദി രേഖപ്പെടുത്തുകയും അവരുടെ ജോലി, ശ്രദ്ധ, കരുതല്‍ എന്നിവയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

   ജന്മദിനാഘോഷത്തിന്റെ ഭാഗമായി മറ്റൊരു കാണ്ടാമൃഗം ഒരു കീബോര്‍ഡ് പ്ലെയറായി മാറിയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുഎസ്എയിലെ ഡെന്‍വര്‍ മൃഗശാലയിലെ ആളുകള്‍ക്കായി സ്വയം രചിച്ച രാഗം വായിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. ഡെന്‍വര്‍ മൃഗശാലയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട 'മ്യൂസിക് സെഷന്‍' വീഡിയോയില്‍, 'ബന്ദു' എന്ന 12 വയസുള്ള ഈ കാണ്ടാമൃഗം തന്റെ ചുണ്ടുകള്‍ ഉപയോഗിച്ച് കീബോര്‍ഡില്‍ ഒരു രാഗം രചിക്കുന്നതായി കാണാം. വീഡിയോയില്‍ ഒരു സ്ത്രീ 'സംഗീത മാസ്ട്രോ'ക്കായി കീബോര്‍ഡ് തന്റെ കൈയില്‍ പിടിച്ച് കൊടുക്കുന്നതായി കാണാം. വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പില്‍, മൃഗങ്ങളെ മാനസികമായും ശാരീരികമായും ഉത്തേജിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളുടെ ഭാ?ഗമാണ് ഈ ട്യൂണിംഗ് സെഷന്‍ എന്ന് ഡെന്‍വര്‍ മൃഗശാല കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
   Published by:Jayashankar AV
   First published:
   )}