advertisement

എന്തെങ്കിലും രഹസ്യമുണ്ടോ ? മാർച്ചിൽ വരും 'മലബാർ മിസ്റ്ററി';സർക്കാർ ബ്രാൻഡി 500 മില്ലിക്ക് 400 രൂപ

Last Updated:

പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ മദ്യത്തിന്റെ ബ്ലെൻഡിങ് നടപടികൾ ആരംഭിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട്: ജവാൻ റമ്മിന് പിന്നാലെ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ മിസ്റ്ററി എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്രാൻഡി ഉടൻ വിപണിയിൽ എത്തും. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ മദ്യത്തിന്റെ ബ്ലെൻഡിങ് നടപടികൾ ആരംഭിച്ചു. പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 21 നു നടക്കുമെങ്കിലും ഉപഭോക്താക്കൾക്ക് ബിവ്റിജസ് കോർപറേഷൻ (ബെവ്‌കോ) ഔട്ട്‌ലെറ്റുകൾ വഴി ഒരാഴ്ചയ്ക്കുള്ളിൽ മാത്രമേ മദ്യം ലഭ്യമാകൂ.
500 മില്ലി ലിറ്റർ കുപ്പിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രതിദിനം 13,500 കെയ്സ് മദ്യം ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്. കുപ്പികളിലും പെട്ടികളിലും ക്യുആർ കോഡ് പതിപ്പിക്കാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാകാത്തതിനാലാണ് വിപണിയിലെത്താൻ വൈകുന്നത്. പ്ലാന്റിലെ ജലലഭ്യത പൂർണ്ണസജ്ജമാകുന്നതുവരെ പുറത്തുനിന്നുള്ള ടാങ്കർ വെള്ളമുപയോഗിച്ചായിരിക്കും നിർമ്മാണം.മഴവെള്ള സംഭരണിയുടെ സാധ്യതയുടെ പരിഗണിക്കും.
പുതിയ ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ പൊതുജനങ്ങളോട് ആവശ്യപ്പെട്ടത് വലിയ ചർച്ചയായിരുന്നു. കെ ബ്രാണ്ടി, കെ രസം, കാരണഭൂതൻ, സഖാവ്, കപ്പിത്താൻ തുടങ്ങി നാൽപതിനായിരത്തോളം പേരുകൾ ലഭിച്ചെങ്കിലും ജനങ്ങളിൽ നിന്ന് പേരു സ്വീകരിക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്ന് ബെവ്‌കോ അറിയിച്ചു.തുടർന്നാണ് ബവ്‌കോ തന്നെ 'മലബാർ മിസ്റ്ററി' എന്ന പേര് തിരഞ്ഞെടുത്തത്.
advertisement
ഫെബ്രുവരി 21-ന് രാവിലെ 10-ന് മന്ത്രി എം.ബി. രാജേഷ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി ചടങ്ങിൽ അധ്യക്ഷനായിരിക്കും. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്ങിനാണ് (കെൽ) പ്ലാന്റിന്റെ നിർമ്മാണച്ചുമതല. കുടുംബശ്രീ വഴിയാണ് അവിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കുന്നത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്തെങ്കിലും രഹസ്യമുണ്ടോ ? മാർച്ചിൽ വരും 'മലബാർ മിസ്റ്ററി';സർക്കാർ ബ്രാൻഡി 500 മില്ലിക്ക് 400 രൂപ
Next Article
advertisement
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; IRGC ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
  • ഇറാനിൽ IRGC ഭരണചക്രങ്ങൾ ഏറ്റെടുത്തതോടെ പ്രസിഡന്റ് പെസെഷ്കിയാൻ രാഷ്ട്രീയമായി തളച്ചു

  • പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്, IRGC സൈനിക കൗൺസിൽ തീരുമാനങ്ങൾ എടുക്കുന്നു

  • ഹിസ്ബുള്ളയുടെ കമാൻഡ് സിസ്റ്റം പുനഃക്രമീകരിക്കാനും പരിശീലനം നൽകാനും IRGC സജീവമായി ഇടപെടുന്നു

View All
advertisement