ന്യൂഡൽഹി: അഞ്ച് വർഷം മുമ്പുള്ള സോഷ്യൽ മീഡിയാ പോസ്റ്റിന്റെ പേരിൽ വിവാദങ്ങള്‍ ഉയർത്തി ബിജെപി എംപി. ബംഗളൂരു സൗത്തില്‍ നിന്നുള്ള എംപിയായ തേജസ്വി സൂര്യയാണ് വിമര്‍ശനങ്ങൾക്ക് നടുവിലായിരിക്കുന്നത്. തേജസ്വിയുടെ 2015ലെ ഒരു ട്വീറ്റാണ് വിമർശനങ്ങൾക്കടിസ്ഥാനം. എംപിയാകുന്നതിന് മുമ്പുള്ള ഈ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ആക്രമണം ശക്തമായതോടെ തേജസ്വി പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമർശനങ്ങൾക്കും കുറവില്ല.
പാകിസ്താൻ-കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ താരെക് ഫതായുടെ വാചകങ്ങളായിരുന്നു തേജസ്വി ട്വീറ്റിൽ കുറിച്ചത്. '95% അറബ് സ്ത്രീകളും കഴിഞ്ഞ നൂറുകണക്കിന് വര്‍ഷങ്ങളായി ഒരു തവണ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ല! ശാരീരിക ബന്ധത്തിലൂടെ എല്ലാ അമ്മമാരും കുട്ടികളെ ജനിപ്പിച്ചു സ്നേഹത്തിലൂടെയല്ല..' താരെക് ഫതായെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ വാചകം തേജസ്വി ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റ് ഇപ്പോൾ ഉയര്‍ന്ന് വന്ന് വിവാദമായിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച തേജസ്വി പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും ഇത് 130 കോടി ഇന്ത്യക്കാര്‍ക്കും അപമാനമാണെന്നാണ് ചിലരുടെ പ്രതികരണം. ഇത്തരം പ്രസ്താവനയുടെ പേരിൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Dear @Twitter , this Indian politicians @Tejasvi_Surya has racially slurred Arab women, I wonder how is his account still active? Is it not against Twitter's official policy? Please act as Arab sentiment has been badly wounded. pic.twitter.com/JAM3hnDEjN
അറബ് സ്ത്രീകളെ അപമാനിച്ച് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകന്റെ ട്വിറ്റർ ഇപ്പോഴും ആക്ടീവ് ആയിരിക്കുന്നതിൽ അതിശയം എന്നാണ് കുവൈറ്റിൽ നിന്നുള്ള ഒരു അഭിഭാഷകൻ പ്രതികരിച്ചത്. ട്വിറ്റർ പോളിസികൾക്ക് എതിരല്ലേ ഈ പ്രസ്താവനയെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.
ഗൾഫ് രാജ്യങ്ങളില്‍ നിന്നും എംപിക്കെതിരെ വിമര്‍ശനം ശക്തമാണ്. തേജസ്വിയെ എത്രയും വേഗം പാർട്ടിയിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്നാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ചിലർ ആവശ്യപ്പെടുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.