ഡോക്ടര്‍മാര്‍ ബ്രെയിന്‍ ട്യൂമറിനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെ രോഗി ഗിത്താര്‍ വായിക്കുന്ന വീഡിയോ വൈറല്‍

Last Updated:

താന്‍ മതവിശ്വാസി അല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ നടന്ന ദിവസം താന്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രാര്‍ത്ഥിച്ചുവെന്ന് അദ്ദേഹം പറഞ്ഞു

News18
News18
ആത്മവിശ്വാസമുള്ള ഒരു മനസ്സിനെ കീഴടക്കാന്‍ ഒരു രോഗത്തിനും കഴിയില്ലെന്നാണ് പറയാറ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത വരുന്നത്. ഇംഗ്ലണ്ടിലെ ഡിവോൺ സ്വദേശിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ ചെയ്യുന്നതിനിടെ ഇയാള്‍ ഗിത്താര്‍ വായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കിടെ 44കാരനായ പോള്‍ വെല്‍ഷ്-ഡാല്‍ട്ടണ്‍ ഗിത്താര്‍ വായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഭാര്യയോടും മക്കളോടുമൊപ്പം വീട്ടിലായിരിക്കുമ്പോള്‍ പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ശരീരത്തിന്റെ ഒരു വശത്തിന് തളര്‍ച്ച അനുഭവപ്പെട്ടു. അദ്ദേഹത്തിന് പക്ഷാഘാതം വന്നതായിരിക്കുമോയെന്ന് കുടുംബാംഗങ്ങള്‍ ഭയപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ഒളിഗോഡെന്‍ഡ്രോക്ലിയോമ എന്ന അപൂര്‍ ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി. ഏകദേശം നാല് സെന്റീമീറ്റര്‍ വലുപ്പമുള്ള ട്യൂമറായിരുന്നു പോളിന്റെ തലച്ചോറില്‍ കണ്ടെത്തിയത്.
രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് മൂന്നാമത്തെ ഘട്ടം പിന്നിട്ടിരുന്നു. കൂടാതെ ഗുരുതരമായ അവസ്ഥയിലായിരുന്നു അത് ഉണ്ടായിരുന്നത്.
സംഗീതത്തിന്റെ അകമ്പടിയോടെ തലച്ചോറിലെ സങ്കീർണമായ ശസ്ത്രക്രിയ
തനിക്ക് സംഗീതം വളരെ പ്രിയപ്പെട്ടതാണെന്ന് പോള്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി താന്‍ ഗിത്താര്‍ വായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലിമൗത്തിലെ ഡെറിഫോര്‍ഡ് ആശുപത്രിയിലായിരുന്നു പോള്‍ ചികിത്സ തേടിയിരുന്നത്. സംഗീതത്തോടുള്ള പോളിന്റെ താത്പര്യം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ മനസ്സിലാക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
advertisement
മാര്‍ച്ച് 28നാണ് പോളിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയാ സമയം മുഴുവന്‍ പോള്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. ഈ സമയം മുഴുവന്‍ അദ്ദേഹം ഗിത്താര്‍ മീട്ടി. ഗ്രീന്‍ ഡേയ്‌സ് ഗുഡ് റിഡ്ഡാന്‍സ്, ടെനേഷ്യസ് ഡിയുടെ ട്രിബ്യൂട്ട്, ഒയാസിസ് വണ്ടര്‍വാള്‍ തുടങ്ങിയ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഈ ഗാനാലാപനം വെറുതെയായിരുന്നില്ല. അത് ഡോക്ടര്‍മാരെ അദ്ദേഹത്തെ തലച്ചോര്‍ തത്സമയം നിരീക്ഷിക്കാന്‍ സഹായിച്ചു. തലച്ചോറിലെ ചില സ്ഥലങ്ങള്‍ സ്പര്‍ശിച്ചപ്പോള്‍ പോളിന്റെ കൈകള്‍ മരവിക്കുന്നതായി കണ്ടെത്തി. നിര്‍ണായകമായ ശാരീരിക പ്രവര്‍ത്തനങ്ങളും സംസാരശേഷിയും സംരക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്താന്‍ ഇത് അവരെ സഹായിച്ചു.
advertisement
പോളിന്റെ തലച്ചോറിലെ 98 ശതമാനം ട്യൂമറും ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. ബുദ്ധിമുട്ടേറിയ ഈ സമയത്ത് പോളിന്റെ ഭാര്യ ടിഫും അഞ്ച് മക്കളും അദ്ദേഹത്തോടൊപ്പം നിന്നു. താന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ തന്റെ മൂന്ന് വയസ്സുകാരനായ ഏറ്റവും ഇളയ മകന്‍ തന്നെ ഓര്‍ത്തിരിക്കുമോയെന്നതായിരുന്നു പോളിനെ അലട്ടിയ ഏറ്റവും വലിയ ആശങ്ക. താന്‍ മതവിശ്വാസി അല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ നടന്ന ദിവസം താന്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രാര്‍ത്ഥിച്ചുവെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഡോക്ടര്‍മാര്‍ ബ്രെയിന്‍ ട്യൂമറിനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെ രോഗി ഗിത്താര്‍ വായിക്കുന്ന വീഡിയോ വൈറല്‍
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement