ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് ഭേദമാകുമോ? എയിംസും സർക്കാരും പുതിയ പഠനത്തിനൊരുങ്ങുന്നു

Last Updated:

പഠനത്തിന്റെ ഭാഗമായി 20 രോഗികളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിട്ടുണ്ട്. നിലവിലെ ചികിത്സക്കു പുറമേ, പത്ത് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ചു നൽകുകയും ഒരു മണിക്കൂർ നേരത്തെ പ്രാണയാമ സെഷ൯ നടത്തുകയും ചെയ്യും.

കോവിഡ് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ൯സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക് ഉപകരിക്കുമോയെന്നും പഠനം നടത്തുന്നുണ്ട്. നിലവിൽ കൊറോണ രോഗികൾക്ക് നൽകി വരുന്ന ചികിത്സക്ക് പുറമെയാണ് ഈ പഠനങ്ങൾ നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി 20 രോഗികളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിട്ടുണ്ട്. നിലവിലെ ചികിത്സക്കു പുറമേ, പത്ത് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ചു നൽകുകയും ഒരു മണിക്കൂർ നേരത്തെ പ്രാണയാമ സെഷ൯ നടത്തുകയും ചെയ്യും.
advertisement
അതേസമയം മറ്റു പത്ത് രോഗികൾക്ക് സാധാരണ ഗതിയിലുള്ള ചികിത്സ മാത്രമായിരിക്കും നൽകുക. 14 ദിവസമായിരിക്കും ഈ രോഗികളെ ആശുപത്രി അധികൃതർ നിരീക്ഷിക്കുക. ചികിത്സയുടെ മുന്പ് 20 രോഗികളുടെയും ശരീരത്തിലെ സി-റിയാക്റ്റീവ് പ്രോട്ടീ൯ രേഖപ്പെടുത്തി വെക്കും.
14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തിൽ മറ്റുള്ളവരേക്കാൾ കൂടുതൽ എന്തെങ്കിലും പുരോഗതി സംഭവിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുകയും ചെയ്യും.
advertisement
കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയ൯സ് ആന്റ് ടെക്നോളജിയാണ് ഈ പരീക്ഷണം സ്പോൺസർ ചെയ്തിരിക്കുന്നത്.
അതേസമയം, ഈ പഠനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാ൯ എയ്ംസ് ഋഷികേശ് പൾമൊനാറി മെഡിസി൯ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ രുചി ദുആ തയ്യാറായില്ല. എന്നാൽ രോഗികളെ രണ്ടായി തിരിച്ചു കഴിഞ്ഞുവെന്നും പരീക്ഷണം തുടങ്ങിയെന്നും ആശുപത്രി ഡിപ്പാർട്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
advertisement
“പഠനം പൂർത്തിയായതിന്റേ ശേഷം മാത്രം അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ,” ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ക്ലിനിക്കൽ ട്രയൽ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ഗായത്രി മന്ത്രവും, പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി 5 നാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സർക്കാർ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്തത്.
ഹോസ്പിറ്റലിൽ കഴിയുന്ന രോഗികൾക്ക് ഡിസ്ചാർജായതിന് ശേഷവും മന്ത്രം ജപിക്കാനും യോഗ ചെയ്യാനുമുള്ള നിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴിയോ വീഡിയോ കോണ്ഫറ൯സിംഗ് വഴിയോ നൽകും. ഇവ എങ്ങനെ നിർവ്വഹിക്കാം എന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും രോഗികൾക്ക് കൈമാറിയിട്ടുണ്ട്.
advertisement
ഈ വിഷയത്തിൽ ഹോസ്പിറ്റൽ തയ്യാറാക്കിയ സംക്ഷിപ്തം ഇങ്ങനെയാണ് “ SARS-CoV2 എന്ന മാരക വൈറസ് കാരണമാക്കുന്ന ഈ രോഗം പ്രധനമായും ശ്വാസമെടുക്കുന്ന രീതിയെയാണ് ബാധിക്കുക. ഹിന്ദുക്കൾക്കിടെ ഏറ്റവും പ്രചാരത്തിലുള്ള രീതിയാണ് ഗായത്രി മന്ത്രം ജപിക്കുക എന്നത്. ഈ മാരക ഹാനിക്ക് നിലവിൽ മറ്റു മരുന്നുകളെന്നും കണ്ടെത്തിയിട്ടുമില്ല.”
“കോവിഡ് മഹാമാരിക്ക് തടയിടാ൯ പറ്റുന്ന അത്ഭുത മരുന്നോ വാക്സിനോ കണ്ടെത്താ൯ വേണ്ടി ശാസ്ത്രജ്ഞർ മത്സരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗായത്രി മന്ത്രം ജപിച്ചാൽ ലോകത്തെ ഈ മാരാവ്യാധിയിൽ നിന്ന് രക്ഷപ്പെടുത്താ൯ സാധിക്കുമോ ഇല്ലെയോ എന്ന് കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണ്.”
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗായത്രി മന്ത്രം ജപിച്ചാൽ കോവിഡ് ഭേദമാകുമോ? എയിംസും സർക്കാരും പുതിയ പഠനത്തിനൊരുങ്ങുന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement