Explained: വോട്ടവകാശം നിരസിക്കാനുള്ള അവകാശം വോട്ടർക്ക് ലഭിച്ചാൽ എന്ത് മാറ്റമുണ്ടാകും?

Last Updated:

ഏറ്റവും കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് അനുകൂലമായി ലഭിക്കുകയാണെങ്കിൽ ഒരു സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്നത് പ്രാദേശിക വോട്ടെടുപ്പിന് അപമാനമുണ്ടാക്കുമെന്നാണ് ഹർജിക്കാരന്റെ വാദം.

തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങളുടെ നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയ്ക്കും വോട്ട് ചെയ്യാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ എന്തുചെയ്യാൻ കഴിയും? ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് സമ്പ്രദായത്തിൽ നോട്ട സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾക്ക് അവരുടെ പ്രദേശത്ത് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിരസിക്കാൻ വോട്ടിംഗ് യന്ത്രത്തിലെ നോട്ട ബട്ടണിൽ അമർത്താം.
അടുത്തിടെ സുപ്രീംകോടതി നോട്ടയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രത്തോടും ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുപ്പ് സമയത്ത് നോട്ട ബട്ടൺ അമർത്തിയാൽ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമോയെന്ന ഹർജിയ്ക്ക് മറുപടിയായാണ് കോടതി ഇക്കാര്യത്തെക്കുറിച്ച് കേന്ദ്രത്തോട് പ്രതികരണം തേടിയത്. ഏതെങ്കിലും പ്രദേശത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് അനുകൂലമായി ലഭിക്കുകയാണെങ്കിൽ ഒരു സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്നത് പ്രാദേശിക വോട്ടെടുപ്പിന് അപമാനമുണ്ടാക്കുമെന്നാണ് ഹർജിക്കാരന്റെ വാദം.
advertisement
നോട്ട പരമാവധി വോട്ടുകൾ നേടിയാൽ ആ പ്രദേശത്തെ എല്ലാ സ്ഥാനാർത്ഥികളെയും നിരസിക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് മാത്രമല്ല, നിരസിച്ച സ്ഥാനാർത്ഥികൾ വീണ്ടും മത്സരിക്കാൻ പാടില്ലെന്നും അപേക്ഷകൻ പറഞ്ഞു. അവരെ അയോഗ്യരാക്കണമെന്നാണ് ഹർജിക്കാരന്റെ വാദം.
advertisement
ഈ വാദങ്ങളെ തുടർന്ന് സുപ്രീം കോടതിയും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പിൽ നിൽക്കുന്ന എല്ലാ സ്ഥാനാർത്ഥികളും നിരസിക്കപ്പെട്ടാൽ പാർലമെന്റും നിയമസഭയും എങ്ങനെ പ്രവർത്തിക്കുമെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിൽ മൂന്ന് ജഡ്ജിമാരുടെ പാനലാണ് വാദം കേട്ടത്. ഇതിനുശേഷം മാത്രമാണ് മറുപടി ആവശ്യപ്പെട്ട് കേന്ദ്ര, തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.
റൈറ്റ് ടു റിജക്ട് നിയമം ജനങ്ങളുടെ മാനസികാവസ്ഥയും ഡിമാൻഡും നോട്ടയേക്കാൾ വളരെ വ്യക്തമായി നിലനിർത്താൻ സഹായിക്കും. നോട്ടയുടെ വരവോടെ മികച്ച സ്ഥാനാർത്ഥികളെ നിർത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം വർദ്ധിച്ചു. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് ആകെ 1000 വോട്ടുകൾ ഉണ്ടെങ്കിൽ. ഇതിൽ 900 പേരും നോട്ടയ്ക്ക് വോട്ട് ചെയ്താൽ അവശേഷിക്കുന്ന 100 വോട്ടുകളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ആൾ വിജയിയായി കണക്കാക്കപ്പെടും.
advertisement
വോട്ടർമാർക്ക് വോട്ടവകാശം നിരസിക്കാനുള്ള അവകാശം (റൈറ്റ് ടു റിജക്ട്) ഉപയോഗിച്ചാൽ കാര്യങ്ങൾ മാറിമറിയാം. നിലവിൽ, പാർട്ടികളോട് ദേഷ്യമുള്ള ആളുകൾ വോട്ടിംഗ് സമയത്ത് നോട്ട ബട്ടണിൽ അമർത്തുന്നു. വോട്ട് ചെയ്യാൻ താൽപര്യമില്ലാത്തതിനാൽ വോട്ടുചെയ്യാൻ പോകാത്ത ആളുകളുമുണ്ട്. കാരണം നോട്ട അമർത്തിയാലും ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് അവർക്കറിയാം. എന്നാൽ വോട്ട് നിരസിക്കാനുള്ള അവകാശവും തിരഞ്ഞെടുപ്പിലുണ്ടെങ്കിൽ സ്ഥിതിഗതികൾ മാറും. ഒരിക്കൽ നിരസിക്കപ്പെട്ട ആളുകൾക്ക് രണ്ടാം തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. മികച്ച സ്ഥാനാർഥികളെ കൊണ്ടുവരാൻ ഇത് പാർട്ടികളിൽ സമ്മർദ്ദം ചെലുത്തും.
advertisement
നോട്ട കൂടാതെ, റൈറ്റ് ടു റിജക്ടിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. 2004 ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് കോഡിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, നോട്ടയേക്കാൾ കൂടുതൽ റൈറ്റ് ടു റിജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ അനുകൂലമായ തീരുമാനമായിട്ടില്ല.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: വോട്ടവകാശം നിരസിക്കാനുള്ള അവകാശം വോട്ടർക്ക് ലഭിച്ചാൽ എന്ത് മാറ്റമുണ്ടാകും?
Next Article
advertisement
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു
  • മോഹൻലാലിന്റെ അമ്മ ശാന്തകുമാരി 90 വയസ്സിൽ കൊച്ചി എളമക്കരയിലെ വീട്ടിൽ അന്തരിച്ചു.

  • പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ സംസ്കാരം ബുധനാഴ്ച.

  • വിശ്വശാന്തി ഫൗണ്ടേഷൻ അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്താണ് മോഹൻലാൽ സ്ഥാപിച്ചത്.

View All
advertisement