HOME » NEWS » Kerala » NDA HAS TWO CANDIDATES IN ETTUMANOOR AND

Assembly Election 2021 | ഏറ്റുമാനൂരും പൂഞ്ഞാറും എൻ.ഡി.എയ്ക്ക് രണ്ടു സ്ഥാനാർഥികൾ; അനുനയ നീക്കവുമായി നേതാക്കൾ

പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്ഥാനാര്‍ഥികളെ പിൻവലിക്കണമെന്ന് ബി.ജെ.പി നിർദ്ദേശിച്ചെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് നേതൃത്വം.

News18 Malayalam | news18-malayalam
Updated: March 19, 2021, 5:24 PM IST
Assembly Election 2021 | ഏറ്റുമാനൂരും പൂഞ്ഞാറും എൻ.ഡി.എയ്ക്ക് രണ്ടു സ്ഥാനാർഥികൾ; അനുനയ നീക്കവുമായി നേതാക്കൾ
News18
  • Share this:
കോട്ടയം:  നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസിന്റെയും  സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. സ്ഥാനാർഥിയെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത തർക്കമാണ്  രണ്ടു പേർ വീതം നാമനിർദ്ദേശ പത്രിക നൽകുന്ന അവസ്ഥയിലേക്കെത്തിച്ചത്.  പൂഞ്ഞാറിലും ഏറ്റുമാനൂരിലും സ്ഥാനാര്‍ഥികളെ പിൻവലിക്കണമെന്ന് ബി.ജെ.പി നിർദ്ദേശിച്ചെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് നേതൃത്വം.

ഏറ്റുമാനൂരില്‍ ബിഡിജെഎസിനായി എന്‍.ശ്രീനിവാസനും ബിജെപിക്കായി ടി.എന്‍.ഹരികുമാറുമാണ് നാമനിര്‍ദേശ പത്രിക നൽകിയത്‌.  പൂഞ്ഞാറില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പത്രിക നല്‍കിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എംപി സെന്നും പത്രിക നല്‍കി.

Also Read 'കടകംപള്ളി കടകം മറിയുന്നു; അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹം'; ശോഭ സുരേന്ദ്രന്‍

പൂഞ്ഞാറില്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി എം.ആര്‍. ഉല്ലാസിനെയാണു ബി.ഡി.ജെ.എസ്. നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കോടതി കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ തീരുമാനമാകാന്‍ വൈകിയതിനെ തുടർന്ന്  ഉല്ലാസിന് മത്സരരംഗത്തുനിന്നും പിന്‍മാറേണ്ടി വന്നു. വ്യാഴാഴ്ച ഉല്ലാസിന് അനുകൂലമായി കോടതി തീരുമാനം എത്തിയെങ്കിലും എം.പി. സെന്നിന് വേണ്ടി ഉല്ലാസ് പിന്‍മാറുകയായിരുന്നു. കോരൂത്തോട് സി.കെ.എം.സ്‌കൂളിലെ അധ്യാപകനാണ് എം.ആര്‍. ഉല്ലാസ്.  പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് മുമ്പ് പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്‌.

പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്കും പെൻഷൻ; പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽ.ഡി.എഫ് പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണുള്ളത്. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

അടുത്ത വർഷം 1.5 ലക്ഷം വീടുകൾ. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.

ക്ഷേമപെൻഷൻ 2,500 ആയി വർധിപ്പിക്കും. വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും.

മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍

സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും

60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും

Also Read 'കടകംപള്ളി കടകം മറിയുന്നു; അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹം'; ശോഭ സുരേന്ദ്രന്‍

5 വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങൾ കൊണ്ടുവരും. തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.

സൂക്ഷ്മ സംരഭങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും.

ദാരിദ്ര്യ നിർമാർജനത്തിനായി 1 മുതൽ 15 ലക്ഷം വരെ വായ്പാ സഹായം നൽകും.

അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും


പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
Published by: Aneesh Anirudhan
First published: March 19, 2021, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories