ഇന്റർഫേസ് /വാർത്ത /Buzz / BTS താരത്തെ പോലെയാകാൻ 12 പ്ലാസ്റ്റിക് സർജറികൾ; സൗത്ത് കൊറിയയിൽ 22 കാരൻ മരിച്ചു

BTS താരത്തെ പോലെയാകാൻ 12 പ്ലാസ്റ്റിക് സർജറികൾ; സൗത്ത് കൊറിയയിൽ 22 കാരൻ മരിച്ചു

താടിയെല്ല് നീക്കം ചെയ്യാനായാണ് ശനിയാഴ്ച്ച ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അണുബാധയുണ്ടായി.

താടിയെല്ല് നീക്കം ചെയ്യാനായാണ് ശനിയാഴ്ച്ച ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അണുബാധയുണ്ടായി.

താടിയെല്ല് നീക്കം ചെയ്യാനായാണ് ശനിയാഴ്ച്ച ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അണുബാധയുണ്ടായി.

  • Share this:

ബിടിഎസ് താരം ജിമിനെ പോലെയാകാൻ പ്ലാസ്റ്റിക് സർജറികൾ നടത്തി വാർത്തകളിൽ ഇടംനേടിയ ഇരുപത്തിരണ്ടുകാരൻ മരിച്ചു. കനേഡിയൻ പൗരനായ സെയ്ന്റ് വോൺ ക്ലൗച്ചിയാണ് മരിച്ചത്. കോടികൾ മുടക്കി പന്ത്രണ്ടോളം പ്ലാസ്റ്റിക് സർജറികളാണ് ഇയാൾ മുഖത്ത് നടത്തിയിരുന്നത്. അവസാനത്തെ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

കെ-പോപ്പ് സ്റ്റാറാകുക എന്ന ലക്ഷ്യത്തോടെ 2019 ലാണ് ക്ലൗച്ചി ദക്ഷിണ കൊറിയയിൽ എത്തിയത്. ബിടിഎസ് അംഗമായ ജിമിനോടുള്ള ആരാധന കൂടി ഇയാൾ മുഖത്ത് നിരവധി ശസ്ത്രക്രിയകൾ നടത്തുകയായിരുന്നു. കണ്ണ്, മൂക്ക്, താടി തുടങ്ങി മുഖത്തെ എല്ലാ ഭാഗത്തും ശസ്ത്രക്രിയ നടത്തി. ഇതിനായി ഏകദേശം 1 കോടി 80 ലക്ഷം രൂപയാണ് ചെലവാക്കിയത്.

Also Read- ആരാധകരേ ശാന്തരാകുവിൻ; BTS താരം ജങ്കൂക്ക് ഇന്ത്യയിലേക്ക് വരുന്നു!

കഴിഞ്ഞ വർഷം നവംബറിൽ താടിയെല്ലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ശസ്ത്രക്രിയയിലാണ് ആരോഗ്യനില വഷളായത്. താടിയെല്ല് നീക്കം ചെയ്യാനായാണ് ശനിയാഴ്ച്ച ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയ സങ്കീർണമാണെന്നും അപകടസാധ്യതയെ കുറിച്ച് ക്ലൗച്ചി ബോധവാനായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. Also Read- വിമാനത്തിൽ പറക്കാതെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ

ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ അണുബാധയുണ്ടാകുകയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

നവംബറിൽ ഘടിപ്പിച്ച കൃത്രിമ താടിയെല്ല് ക്ലൗച്ചിക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇത് നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ എന്നുമാണ് അറിയുന്നത്.

അതേസമയം, ബിടിഎസ് താരത്തോടുള്ള കടുത്ത ആരാധനയല്ല മുഖത്തെ പ്ലാസ്റ്റിക് സർജറിക്ക് കാരണമെന്നാണ് ക്ലൗച്ചിയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്. കെ-പോപ്പ് താരമാകുക എന്ന ആഗ്രഹത്തോടെയാണ് ക്ലൗച്ചി കൊറിയിൽ എത്തുന്നത്. ആറടി ഉയരവും ഇരുണ്ട തലമുടിയും നീല കണ്ണുകളുമുള്ള പാശ്ചാത്യ സൗന്ദര്യമുള്ള ക്ലൗച്ചിക്ക് സൗത്ത് കൊറിയയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹം രൂപമാറ്റം നടത്തിയതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

പ്രെറ്റി ലൈസ് എന്ന കൊറിയൻ സീരീസിലും ക്ലൗച്ചി വേഷമിട്ടുണ്ട്. ഇതിൽ ബിടിഎസ് താരം ജിമിന്റെ വേഷമാണ് ക്ലൗച്ചി അവതരിപ്പിച്ചത്. ഈ വർഷം ഒക്ടോബറിൽ സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടയിലാണ് അന്ത്യം.

First published:

Tags: BTS, Plastic surgery