വിമാനത്തിൽ പറക്കാതെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ
- Published by:Sarika KP
- news18-malayalam
Last Updated:
ഓരോ യാത്രയുടെയും വിവരങ്ങളും ഇവർ തങ്ങളുടെ യുട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യാറുണ്ട്.
യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. പരമാവധി രാജ്യങ്ങൾ കണ്ട് തീർക്കാനാണ് മിക്കവരുംആഗ്രഹിക്കുന്നത്. അത്തരത്തിൽ 30ലധികം രാജ്യങ്ങൾ സന്ദർശിച്ച ഒരു ദമ്പതികളെപ്പറ്റി അറിയാം. ഇവരുടെ യാത്രയ്ക്ക് നിരവധി പ്രത്യേകതകളുമുണ്ട്. ജോഷ്വാ കിയാൻ, സാറ മോർഗൻ എന്നീ ദമ്പതികളാണ് വളരെ വ്യത്യസ്തമായ രീതിയിൽ യാത്ര ചെയ്ത് ശ്രദ്ധ നേടുന്നത്. വിമാനയാത്ര പാടെ ഉപേക്ഷിച്ചാണ് ഇവരുടെ യാത്ര. എന്നാൽ ഇതിനോടകം 30ലധികം രാജ്യങ്ങൾ ഇവർ കണ്ട് കഴിഞ്ഞു. ഈ യാത്രകളെല്ലാം തന്നെ വിമാനയാത്ര ഒഴിവാക്കികൊണ്ടായിരുന്നു.
2017 ഒക്ടോബറിലാണ് പോർച്ചുഗലിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ദമ്പതികൾ യാത്ര തിരിച്ചത്. ഇംഗ്ലണ്ടിലായിരുന്നു ഇവരുടെ വീട്. ഇതായിരിക്കും അവരുടെ അവസാന വിമാനയാത്രയെന്ന് ഇവർക്ക് അറിയില്ലായിരുന്നു.
” അതായിരിക്കും ഞങ്ങളുടെ അവസാനത്തെ വിമാന യാത്രയെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’ കിയാൻ പറഞ്ഞു. ആ യാത്രയിലുടനീളം വിമാനയാത്രകൾ പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റിയാണ് ദമ്പതിമാർ സംസാരിച്ചത്. അതിന് ശേഷമാണ് വിമാനയാത്ര പൂർണ്ണമായി ഒഴിവാക്കാൻ ഇവർ തീരുമാനിച്ചത്.
advertisement
പിന്നീട് ദമ്പതികൾ നടത്തുന്ന ഓരോ യാത്രകളും വിമാനത്തെ ആശ്രയിക്കാതെ ആയിരുന്നു. ഇപ്പോൾ ആറ് വർഷത്തോളമായി മറ്റ് ഗതാഗത മാർഗ്ഗങ്ങളാണ് ഇവർ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. എന്നിട്ടും നിരവധി പ്രദേശങ്ങളിലേക്കാണ് ഇവർ യാത്ര പോയത്.
ജോഷ്വ ആന്റ് സാറ റൈഡ് എന്ന പേരിൽ ഇവർക്കൊരു യുട്യൂബ് ചാനലുണ്ട്. ഓരോ യാത്രയുടെയും വിവരങ്ങളും ഇവർ തങ്ങളുടെ യുട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യാറുണ്ട്. ആയിരക്കണക്കിന് മൈലുകൾ ഇവർ യാത്ര ചെയ്ത് കഴിഞ്ഞു. ബൈക്ക്, ട്രെയിൻ, ബോട്ട്, എന്നിവയെയാണ് യാത്രയ്ക്കായി ഇവർ ആശ്രയിച്ചത്.
advertisement
എല്ലാ യാത്രയ്ക്കും വിമാനത്തെ ഉപേക്ഷിക്കണം എന്ന ആഹ്വാനമല്ല ഇവർ നടത്തുന്നത്. വിമാനം എന്നത് തങ്ങളുടെ ഒരു ഓപ്ഷൻ മാത്രമാണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ 2017ന് ശേഷം ഇതുവരെ വിമാനയാത്ര നടത്തേണ്ട സ്ഥിതി വന്നിട്ടില്ലെന്നും ദമ്പതിമാർ പറയുന്നു.
ഇന്തോനേഷ്യ, ശ്രീലങ്ക, ബാലി, എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 30ലധികം രാജ്യങ്ങൾ ഇവർ സന്ദർശിച്ച് കഴിഞ്ഞു. ഒരു പതിറ്റാണ്ടായി ഡേറ്റിംഗിലാണ് ഇരുവരും. യാത്ര ചെയ്യാൻ തങ്ങൾക്ക് വളരെയധികം ഇഷ്ടമാണെന്ന് ഇരുവരും പറയുന്നു. ആ ആഗ്രഹം വളരെ തീവ്രമായി തങ്ങളിൽ നിലനിൽക്കുന്നുവെന്നും അവർ പറയുന്നു.
advertisement
പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരാണ് തങ്ങളെന്നും ഇവർ പറയുന്നു. തങ്ങൾ സന്ദർശിക്കുന്ന ഓരോ പ്രദേശത്തേയും പരിസ്ഥിതി സംരക്ഷണ സംബന്ധമായ വിഷയങ്ങളിലും ഇവർ ഇടപെടാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി സസ്യാഹാരം മാത്രമാണ് ഈ ദമ്പതികൾ കഴിക്കുന്നത്.
കോവിഡ് 19 കേസുകൾ കുറഞ്ഞത് ലോകത്താകമാനം സഞ്ചാരമേഖലക്ക് പുത്തനുണർവ് പകർന്നിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി സഞ്ചരിക്കാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഏകദേശം 30 രാജ്യങ്ങളിൽ ഇത്തരത്തിൽ വിസയില്ലാതെ സഞ്ചരിക്കാവുന്നതാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 25, 2023 1:45 PM IST