ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം

Last Updated:

നിരവധി പേ‍ർ വീഡിയോയ്ക്ക് താഴെ കമന്റായി ഐസ്ക്രീമിന്റെ റെസിപ്പി ചോദിച്ചിരുന്നു

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
ദിവസവും ചൂട് കൂടി വരുമ്പോൾ അൽപ്പം ഐസ്ക്രീം കഴിച്ച് ശരീരം തണുപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ചൂടുകാലത്ത് അൽപ്പം ഐസ്ക്രീമൊക്കെയാകാം. തന്റെ വളർത്തുമൃഗമായ പൂച്ചയ്ക്ക് ഐസ്ക്രീം വായിൽ വച്ച് കൊടുക്കുന്ന ഉടമയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഐസ്ക്രീം കാണുമ്പോഴുള്ള പൂച്ചയുടെ പ്രതികരണമാണ് ഇന്റർനെറ്റിൽ ആളുകളുടെ ഹൃദയം കീഴടക്കിയത്. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ആരംഭിക്കുന്നത് ഐസ് ട്രേയിൽ നിന്ന് പൂച്ചയുടെ ഉടമ ഐസ്ക്രീം പുറത്തെടുക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂച്ചയെ കാണിച്ചു കൊണ്ടാണ്. ഐസ് ട്രേയിൽ നിന്ന് പുറത്തെടുത്ത ഉടൻ ഐസ്ക്രീം പൂച്ചയ്ക്ക് നേരെ നീട്ടുന്നതും കാണാം. തുടർന്ന് പൂച്ച രുചികരമായ ഐസ്ക്രീം സന്തോഷത്തോടെ കഴിക്കുന്നതാണ് കാണുന്നത്.
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് റെഡ്ഡിറ്റിലെ 98% ഉപയോക്താക്കളും അപ്‍വോട്ട് രേഖപ്പെടുത്തി. ജൂൺ 9 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 300ൽ അധികം കമന്റുകൾ ലഭിച്ചു. r/aww എന്ന റെഡ്ഡിറ്റ് അക്കൗണ്ടാണ് വീഡിയോ ഷെയ‍ർ ചെയ്തിരിക്കുന്നത്. ഐസ്ക്രീം സന്തോഷത്തോടെ ആസ്വദിച്ച് കഴിക്കുന്ന പൂച്ചക്കുട്ടിയെ കാണുന്നത് എത്ര മനോഹരമായ കാഴ്ച്ചയാണെന്ന് ചില‌ർ പോസ്റ്റിന് കമന്റായി കുറിച്ചു.
advertisement
ഒരു റെഡ്ഡിറ്റർ പൂച്ചയ്ക്ക് വേണ്ടി ഐസ്ക്രീം ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പും പങ്കിട്ടു. നിരവധി പേ‍ർ വീഡിയോയ്ക്ക് താഴെ കമന്റായി ഐസ്ക്രീമിന്റെ റെസിപ്പി ചോദിച്ചിരുന്നു.
“ഞാൻ ട്യൂണ മത്സ്യം ഉപയോഗിച്ചാണ് ഐസ്ക്രീം ഉണ്ടാക്കാറുള്ളത്. ഒരു സ്പൂൺ ഉപയോ​ഗിച്ച് ട്യൂണ നന്നായി ഇളക്കുക. മത്സ്യത്തിന്റെ ആകൃതിയിലുള്ള ഐസ് ക്യൂബിൽ ട്യൂണ അൽപ്പം വെള്ളം കൂടി ചേ‍ർത്ത് ഒഴിക്കുക. തുട‍ർന്ന് ഐസ്ക്രീം തണുപ്പിക്കാൻ വയ്ക്കുക. പിന്നീട് ഫ്രീസറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഒരു നിമിഷം തണുപ്പ് അൽപ്പം കുറയാൻ മാറ്റി വച്ച ശേഷം പൂച്ചയ്ക്ക് കൊടുക്കുക. ചൂടുള്ള ദിവസങ്ങളിൽ ഇത് പൂച്ചകൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്.”
advertisement
ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് തന്റെ പാചക കുറപ്പ് പങ്കുവച്ചു കൊണ്ട് പറഞ്ഞു. കടുത്ത ചൂടിൽ നായ്ക്കൾക്കും ഇത്തരത്തിൽ ഐസ്ക്രീം ട്രീറ്റുകൾ നൽകാമെന്ന് മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
വള‍ർത്തു മൃ​ഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധിയാളുകളുണ്ട്. വിദേശ രാജ്യങ്ങളിലും മറ്റും മനുഷ്യരെക്കാള്‍ രാജകീയമായിട്ടായിരിക്കും പലപ്പോഴും പല വളര്‍ത്തു മൃഗങ്ങളുടേയും ജീവിതം. പല വീടുകളിലും അവിടുത്തെ ഒരു അംഗത്തെ പോലെ ആയിരിക്കും ഇക്കൂട്ടരുടെ സ്ഥാനവും. വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നത് മുതല്‍ അവയ്ക്ക് ഒരു റേസ് ട്രാക്ക് നിര്‍മ്മിക്കുന്നതും പ്രത്യേക കിടക്കകളും ഫര്‍ണിച്ചറുകളും വരെ നിര്‍മ്മിച്ചു നല്‍കി മനുഷ്യന്‍ തങ്ങളുടെ പ്രിയ സഹചാരികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കഥകള്‍ ഒരുപാടുണ്ട്.
advertisement
Keywords: Cat, Viral Video, Cat Video, Ice Cream, പൂച്ച, ഐസ്ക്രീം, വൈറൽ വീഡിയോ, പൂച്ച വീഡിയോ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാം
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement