Mullaipperiyar dam | മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യുക; ഉറച്ച സ്വരത്തിൽ മലയാള ചലച്ചിത്രതാരങ്ങൾ

Last Updated:

നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രതികരണവുമായി രംഗത്ത്

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ
പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ
ഭാവിയിൽ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങൾ. മുൻപും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായ താരങ്ങൾ ഇവിടെയും ഈ വിഷയത്തിൽ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
125 വർഷം പിന്നിട്ടു നിൽക്കുന്ന അണക്കെട്ട് പരിധിയിൽ കവിഞ്ഞ് നിറഞ്ഞാൽ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകൾക്ക് മേൽ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.
നടൻ പൃഥ്വിരാജ് സുകുമാരൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ ചുവടെ വായിക്കാം:
"വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!"
advertisement
advertisement
"മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നമ്മുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
#DecommissionMullaperiyarDam
#SaveKerala"
ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
"ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല.
advertisement
#savekerala
#decommissionmullaperiyardam"
ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബർ 23 ഞായറാഴ്ച 136.85 അടിയായി ഉയർന്നു.
ഇത് കണക്കിലെടുത്ത്, ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോൾ അനുസരിച്ച് തമിഴ്നാട് സർക്കാർ ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയായി ഉയരുകയാണെങ്കിൽ രണ്ടാമത്തെ മുന്നറിയിപ്പിന്റെ ഭാഗമായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, 140 അടിയിലെത്തുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
advertisement
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് കേരളത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് തകർച്ചയുണ്ടായാൽ കേരളത്തിലെ അഞ്ച് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളെ ബാധിക്കും.
പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ജലകമ്മീഷന്റെ ഉത്തരവ് പ്രകാരം അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാടിന് വർഷത്തിൽ രണ്ട് തവണ ജലനിരപ്പ് 142 അടിയിൽ നിലനിർത്താം. ഈ നില എത്തിയാൽ മാത്രമേ ഷട്ടറുകൾ ഉയർത്തുകയുള്ളൂ.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Mullaipperiyar dam | മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യുക; ഉറച്ച സ്വരത്തിൽ മലയാള ചലച്ചിത്രതാരങ്ങൾ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement