ഓൺലൈൻ ഓഫീസ് മീറ്റീംഗിനിടെ യുവതിയുടെ കസേര തകര്‍ന്നുവീണു; വൈറലായി വീഡിയോ

Last Updated:

മീറ്റിംഗിൽ ആകെ അഞ്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഭവം നടന്നപ്പോൾ ഭാഗ്യവശാല്‍ വലിയൊരു പ്രേക്ഷകരുണ്ടായിരുന്നില്ലെന്നും ആശ്വാസപൂര്‍വം അവർ പറഞ്ഞു.

Credit: @charkozy / Instagram.
Credit: @charkozy / Instagram.
കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണും മറ്റും അനസ്യൂതം തുടരുമ്പോള്‍ തമാശയുള്ള, രസകരമായ വീഡിയോകൾ കൊണ്ട് നിറയുകയാണ് സാമൂഹ്യമാധ്യമങ്ങൾ. ജോലിസ്ഥലത്തു നിന്നുള്ള മണ്ടത്തരങ്ങളിൽ നിന്നുള്ളവയാണ് ഇതില്‍ നല്ലൊരു പങ്കും. മനസ്സിന് ഉല്ലാസം നൽകുന്ന ഇത്തരം വീഡിയോകള്‍ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി വരുന്നത് കാലിഫോർണിയയിൽ നിന്നുള്ള ഒരു വീഡിയോയാണ്.
കാലിഫോർണിയയിലെ ഒരു ഫർണിച്ചർ കമ്പനിയിൽ സെയിൽസ് അസോസിയേറ്റായി ജോലി ചെയ്യുന്ന ഷാർലറ്റ് കോസിനറ്റ്സ് എന്ന സ്ത്രീയുടേതാണ്‌ ഏറ്റവും പുതിയ വീഡിയോ. അവർക്ക് സംഭവിച്ച അബദ്ധം ആരെയും പൊട്ടിച്ചിരിപ്പിക്കും.
ഷാർലറ്റ് തന്റെ പതിവ് വീഡിയോ കോൾ നടത്തുകയായിരുന്നു. കമ്പനിയുടെ സി ഇ ഒ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുമായി വീഡിയോ കോൾ നടത്തുകയായിരുന്ന തിരക്കിലായിരുന്നു യുവതി. വീഡിയോ കോളിനിടെ പെട്ടെന്നു തന്നെ അവളുടെ കസേര തകര്‍ന്നു വീഴുകയും തുടര്‍ന്ന് അവര്‍ നിലത്തു വീഴുകയും ചെയ്തു. വീണ ശേഷം ഉടനടി തന്നെ ചാടിയെണീറ്റ ഷാർലറ്റ് മനസിന്റെ സ്ഥിരത കൈവരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.
advertisement
അവളുടെ വീഴ്ച കണ്ട സഹപ്രവർത്തകർ അമ്പരക്കുകയും കുഴപ്പങ്ങൾ ഒന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തു. ആശങ്ക പ്രകടിപ്പിച്ച അവര്‍ അവൾക്ക് സുഖമാണോ എന്നു ചോദിക്കുന്നതും നമുക്ക് കേള്‍ക്കാം. മറുപടിയായി, ആരെങ്കിലും ഇത് കോൾ റെക്കോർഡു ചെയ്യുന്നുണ്ടോ എന്ന് ഷാർലറ്റ് ചോദിച്ചു. 'അതെ ഉണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്… അതെ, ഇത് റെക്കോർഡു ചെയ്തിട്ടുണ്ട്' - സഹപ്രവർത്തകരിലൊരാള്‍ പറഞ്ഞു.
advertisement
മറ്റൊരു കസേര എടുക്കാന്‍ പോകുമ്പോൾ അവൾ ക്യാമറ ഓഫ് ചെയ്തെങ്കിലും വീഡിയോ പ്രവര്‍ത്തനരഹിതമാക്കാന്‍ അവള്‍ മറന്നു പോയിരുന്നു. വീഡിയോയില്‍ അവളുടെ വീഴ്ചയും അതിനു ശേഷമുള്ള രസകരമായ പ്രതികരണങ്ങളും റെക്കോർഡു ചെയ്തിട്ടുണ്ട്. ഒപ്പം അവളുടെ സഹപ്രവര്‍ത്തകര്‍ക്ക് അവളെ സഹായിക്കാനായില്ലെങ്കിലും അവര്‍ക്കത് കണ്ട് കുലുങ്ങിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പ്രസ്തുത വീഡിയോ ഷാർലറ്റ് അവളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിടുകയും താമസിയാതെ അത് വൈറലാകുകയും ചെയ്തു. ആളുകളുടെ രസകരമായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ആ വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ അവരെ സന്തോഷിപ്പിച്ചുവെന്നാണ്‌. ഇതുവരെ, വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി അഭിപ്രായങ്ങളും ലഭിക്കുകയുണ്ടായി.
advertisement








View this post on Instagram






A post shared by Charlotte (@charkozy)



advertisement
ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു, 'എനിക്ക് വാസ്തവത്തിൽ ചിരി നിർത്താനേ കഴിഞ്ഞില്ല' - മറ്റൊരാള്‍ എഴുതി. 'ഞാൻ ഈ വീഡിയോ ബുക്ക്മാര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ചിരിക്കണം എന്ന് തോന്നുമ്പോഴെല്ലാം ഈ വീഡിയോ കാണുകയും സന്തോഷിക്കാന്‍ പൊട്ടിച്ചിരിക്കാനാകുകയും ചെയ്യും,' - മറ്റൊരാൾ കൂട്ടിച്ചേർത്തു,
'നിങ്ങൾ ഇത് പോസ്റ്റു ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ എന്നെങ്കിലും ഒരു മോശം ദിവസത്തിലൂടെയാണ്‌ കടന്നു പോകുന്നതെങ്കിൽ ഞാന്‍ എന്റെ മനസ്സിനെ സന്തോഷഭരിതമാക്കാൻ ഞാൻ ഇതിലേക്ക് മടങ്ങിവരും.' 'ഹാ ഹാ ഹാ... അയ്യോ എന്റെ അമ്മേ...എനിക്ക് ചിരിക്കാതിരിക്കാന്‍ പറ്റുന്നില്ലേയ്..,' - അഭിപ്രായങ്ങളിലൊന്ന് ഇങ്ങനെ പോകുന്നു.
advertisement
മിററുമായി സംസാരിക്കുന്നതിനിടെ, വീഡിയോ അവരുടെ സെയില്‍സ് സിങ്ക് മീറ്റിംഗിന്റെ റെക്കോർഡിംഗ് ആണെന്ന് ഷാർലറ്റ് വെളിപ്പെടുത്തി. മീറ്റിംഗിൽ ആകെ അഞ്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഭവം നടന്നപ്പോൾ ഭാഗ്യവശാല്‍ വലിയൊരു പ്രേക്ഷകരുണ്ടായിരുന്നില്ലെന്നും ആശ്വാസപൂര്‍വം അവർ പറഞ്ഞു.
'തല കുത്തനെയുള്ള ആ വീഴ്ചയ്ക്ക് ശേഷം, എന്റെ ടീം മുഴുവൻ എന്റെ ശരീരം കാണരുതേ ഈശ്വരായെന്ന് ഞാൻ സത്യസന്ധമായി പ്രാര്‍ത്ഥിച്ചിരുന്നു. നിങ്ങൾ കാണാത്ത ഒരു കാര്യം എന്താണെന്നുവച്ചാല്‍, ആ വീഴ്ചയുടെ ഫലമായി ശരീരമാകെ ചതഞ്ഞിരിക്കുകയാണ്,' - ഷാർലറ്റ് പറഞ്ഞു. എന്തായാലും സംഭവം രസകരം തന്നെ. അതുകൊണ്ട് നിങ്ങള്‍ വീഡിയോ കോള്‍ നടത്തുമ്പോഴെങ്കിലും നല്ലൊരു കസേരയില്‍ ഇരിക്കാന്‍ മറക്കരുതേ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓൺലൈൻ ഓഫീസ് മീറ്റീംഗിനിടെ യുവതിയുടെ കസേര തകര്‍ന്നുവീണു; വൈറലായി വീഡിയോ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement