ലോകമെമ്പാടും ആരോഗ്യകരമായ അളവിൽ ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ, സാധാരണയായി ആളുകൾ അഭിനന്ദിക്കുകയും പരിവർത്തനം എങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ഭാരം കുറയുന്നത് രാജ്യം മുഴുവനുമുള്ള ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.
കിമ്മിന്റെ കരുത്തുറ്റ സൈന്യത്തിന്റെയും വർദ്ധിച്ചു വരുന്ന ആണവായുധ മിസൈലുകളുടെയും ഭീതിയിലാണ് ദക്ഷിണകൊറിയ. അതിനാൽ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ അനാരോഗ്യം വളരെക്കാലമായി എതിരാളികളായ ദക്ഷിണ കൊറിയയെ ആകാംക്ഷഭരിതരാക്കുന്നു. കിമ്മിന്റെ ആരോഗ്യം പതിവായി ഒരു ചർച്ചാ വിഷയമാണ്. 2014ൽ, ആറ് ആഴ്ചയോളം അദ്ദേഹം പൊതുവേദികളിൽ നിന്ന് നിന്ന് വിട്ടുനിന്നിരുന്നു.
ദിവസങ്ങൾക്ക് ശേഷം, ദക്ഷിണ കൊറിയയുടെ ചാര ഏജൻസി കിമ്മിന്റെ കണങ്കാലിൽ നിന്ന് ഒരു നീർവീക്കം നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ വർഷം മൂന്നാഴ്ചത്തെ കിമ്മിന്റെ അഭാവം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മരണപ്പെട്ടു എന്നുമുള്ള അഭ്യൂഹങ്ങൾക്ക് കാരണമായെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
Explained | ഇന്ധനവില കുത്തനെ ഉയരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ആര്? കേന്ദ്രമോ സംസ്ഥാന സർക്കാരോ? സിയോൾ, വാഷിംഗ്ടൺ, ടോക്കിയോ, മറ്റ് ലോക തലസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കിമ്മിന്റെ ആരോഗ്യപരമായ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. അദ്ദേഹത്തിൻറെ ആരോഗ്യം മോശമായിരുന്നെങ്കിൽ അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും ലക്ഷ്യം വെച്ചുള്ള ഒരു ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു പിൻഗാമിയെ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുമായിരുന്നു. തങ്ങളുടെ നേതൃത്വത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമാക്കിയിട്ടില്ലാത്ത ഉത്തര കൊറിയ, കഴിഞ്ഞവർഷം കൊറോണ വൈറസിൽ നിന്ന് രക്ഷ നേടുന്നതിന് സ്വയം അടച്ചിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
സമീപകാലത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കിമ്മിന് ഭാരം കുറഞ്ഞതായി കാണപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ മുഖം ശോഷിച്ചതായും പ്രകടമാണ്. 170 സെന്റിമീറ്റർ (5 അടി, 8 ഇഞ്ച്) ഉയരവും മുമ്പ് 140 കിലോഗ്രാം (308 പൗണ്ട്) തൂക്കവുമുള്ള കിം 10-20 കിലോഗ്രാം (22-44 പൗണ്ട്) കുറഞ്ഞുവെന്നും ചില നിരീക്ഷകർ പറയുന്നു. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ മുതിർന്ന അനലിസ്റ്റായ ഹോങ് മിൻ പറയുന്നത് അനുസരിച്ച്, കിമ്മിന്റെ ശരീരഭാരം കുറയുന്നത് അസുഖത്തിന്റെ ലക്ഷണമല്ല മറിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമമാണ്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനറി മീറ്റിംഗ് വിളിക്കാൻ അദ്ദേഹം പരസ്യമായി രംഗത്തുവരില്ല,' - ഈ ആഴ്ചത്തെ ഒരു പ്രധാന രാഷ്ട്രീയ സമ്മേളനം രണ്ടു-മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് ഹോംഗ് പറഞ്ഞു.
സ്വപ്നഭവനം നിർമിക്കാനൊരുങ്ങി ധനുഷ്; 150 കോടി രൂപ ചെലവിലാണ് വീട് നിർമാണമെന്ന് റിപ്പോർട്ടുകൾഅമിതമായ മദ്യപാനത്തിനും പുകവലിക്കും പേരുകേട്ട കിം, പാരമ്പര്യമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് മുമ്പ് ഉത്തര കൊറിയ ഭരിച്ച അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖങ്ങളാലാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാരം ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ച് വിവരങ്ങളൊന്നും പങ്കിടാൻ ഇല്ലെന്നു ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപം ദക്ഷിണ കൊറിയയോടുള്ള താൽപ്പര്യത്തിന്റെ കേന്ദ്രബിന്ദുവാണ്. മാധ്യമങ്ങൾ അദ്ദേഹത്തിന്റെ മുമ്പത്തേതും നിലവിലുള്ളതുമായ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.