advertisement

സ്വർണമെഡൽ ജേതാവായ പിഎച്ച്ഡിക്കാരൻ്റെ വധുവിന് വേണ്ട യോഗ്യത കേട്ട് കലിയിളകി സോഷ്യൽ മീഡിയ

Last Updated:

വാട്ട്സ് ആപ്പ് മെസേജ് വഴിയാണ് തന്റെ പ്രതിശ്രുത വധുവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെപ്പറ്റി യുവാവ് വിവരിച്ചത്

ചെന്നൈ സ്വദേശിയും സ്വർണമെഡൽ ജേതാവുമായ ഒരു പി.എച്ച്.ഡികാരൻ തന്റെ വധുവിന് വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയത് കേട്ട് കലിപ്പിലായിരിക്കുകയാണ് സോഷ്യൽ മീഡിയ. വാട്ട്സ് ആപ്പ് മെസേജ് വഴിയാണ് തന്റെ പ്രതിശ്രുത വധുവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെപ്പറ്റി യുവാവ് വിവരിച്ചത്.സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ശാരീരിക പ്രത്യേകതൾ, വീട്ടുകാര്യങ്ങൾ നിർവഹിക്കുന്നതിലെ കഴിവ്, തൊഴിൽ തുങ്ങിയ കാര്യങ്ങളെല്ലാം വിവരിക്കുന്ന വാട്ട്സ് ആപ്പ് സന്ദേശത്തിന് ഒരേസമയം പിന്തുണയും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ ഇപ്പോൾ സന്ദേശം വൈറലലായിരിക്കുകയാണ്. വധുവിന്റെ ബോഡി മാസ് ഇൻ്ഡക്സ് 24 ൽ താഴെയായിരിക്കണം, പരസഹായമില്ലാതെ വീട്ടുജോലികൾ ചെയ്യാൻ കഴിയണം, ജോലി നിർബന്ധമല്ല ഇങ്ങനെ പോകുന്നു സ്വർണ മെഡൽ ജേതാവുകൂടിയായ പി.എച്ച.ഡിക്കാരന്റെ ഡിമാൻഡുകൾ. ഇത്തരം ആവശ്യങ്ങൾ വളരെ പഴഞ്ചനും യാഥാർത്ഥ്യ ബോധമില്ലാത്തതുമാണെന്നാണ് വരന്റെ ഡിമാൻ്റുകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നവർ പറയുന്നു.
ഗായിക ചിൻമയ ശ്രീപാദ സന്ദേശം എക്സിൽ ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്കെത്തി. ഇതുതന്നെയാണ് ഡോക്ടറായ പ്രതിശ്രുത വധുവിന് ഒരു വരൻ അയച്ചുകൊടുക്കേണ്ട ലിസ്റ്റ് എന്ന പരിഹാസത്തോടെയുള്ള അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
advertisement
വധുവിനെക്കുറിച്ച് എന്നുതുടങ്ങുന്ന സന്ദേശത്തിൽ , വധു സുന്ദരിയും വീടും കുടുംബകാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ളവളായിരിക്കണം എന്നും ഭക്ഷണം ജീവിത രീതി എന്നിവയുൾപ്പടെ എല്ലാത്തിലും വെത്യസ്തതയും നിറവും പകരാൻ ചടുലതയും ഉർജവും ഉള്ളവളായിരക്കണം എന്നും പറയുന്നു. വധുവിന്റെ ബോഡി മാസ് ഇൻഡക്സ് 24 ൽ താഴെയായാൽ നല്ലത് എന്നുപറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ഏതാണ്ട് 4 ലക്ഷത്തോളം ആൾക്കാരിലേക്കാണ് പോസ്റ്റ് എത്തിയിട്ടുള്ളത്. പല തരത്തിലുള്ള പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ഉണ്ടാകുന്നത്. വരന്റെ ആവശ്യങ്ങളെ വിമർശിച്ച പലരും പറയുന്നത് ഇത് യാഥാർത്ഥ്യത്തോട് ഒട്ടു അടുത്തുനിൽക്കുന്നതല്ല എന്നതാണ്. സ്വന്തം പങ്കാളി എങ്ങനെ ആയിരിക്കണം എന്ന തന്റെ ആഗ്രഹം പങ്കുവെക്കുക മാത്രമാണ് വരൻ ചെയ്തെന്ന് പിന്തുണയ്ക്കുന്നവർ പറയുന്നു.
advertisement
ബോഡി മാസ് ഇൻഡക്സ് വരെ എത്ര വേണമെന്ന് പറഞ്ഞ സ്ഥിതിക്ക് വരന്റെ കൂടി ഫോട്ടോ കാണെണം എന്നാണ് ഒരു സോഷ്യൽ മീഡിയ യൂസർ കമന്റ് ചെയ്തിരിക്കുന്നത്.വധുവിന്റെ വീട്ടുകാർ ആറക്ക ശമ്പളം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്നപോലെ വരനും അവന്റെ ആവശ്യങ്ങൾ പറയാൻ അവകാശമുണ്ടെന്ന് മറ്റൊരാൾ കമൻ്റ് ചെയ്യുന്നു. വരന്റെ ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറ്റിയില്ലെങ്കിൽ ജീവിതാവസാനം വരെ സിംഗിളായി നിൽക്കാം എന്നാണ് മറ്റൊരു രസകരമായ കമന്റ്
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്വർണമെഡൽ ജേതാവായ പിഎച്ച്ഡിക്കാരൻ്റെ വധുവിന് വേണ്ട യോഗ്യത കേട്ട് കലിയിളകി സോഷ്യൽ മീഡിയ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement