advertisement

ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി

Last Updated:

യുവാവ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സ്വകാര്യ ക്ലിനിക്കുകളിലെ വർദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകളെക്കുറിച്ച് വലിയ ചർച്ചയാണ് ഉയർന്നുവന്നിരിക്കുന്നത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെറിയ ഒരു പനിയുടെ ചികിത്സയ്ക്കായി ചെന്നൈ സ്വദേശിയായ യുവാവിന് ചിലവായത് 10,000 രൂപ. യുവാവ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സ്വകാര്യ ക്ലിനിക്കുകളിലെ വർദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകളെക്കുറിച്ച് വലിയ ചർച്ചയാണ് ഉയർന്നുവന്നിരിക്കുന്നത്.
സാധാരണ പനിയും ജലദോഷവും കാരണം അപ്പോളോ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് കൺസൾട്ടേഷൻ, വിവിധ പരിശോധനകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ വലിയൊരു തുക ബില്ലായി ലഭിച്ചത്. ഏകദേശം 9,900 രൂപയാണ് മൊത്തം ചിലവായത്. "ഒരു സാധാരണ പനിക്ക് അപ്പോളോ ക്ലിനിക്കിൽ പോയി. രക്തപരിശോധനയും സ്വാബ് ടെസ്റ്റും ഉൾപ്പെടെ ആകെ ബില്ല് 9,000 രൂപ. മരുന്നുകൾക്ക് വേറെ 900 രൂപയും. ഇത് ഒട്ടും അർഹിക്കുന്ന തുകയല്ല," എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
advertisement
ഈ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കാണുകയും സ്വകാര്യ ആശുപത്രികളിലെ നിരക്കുകളെക്കുറിച്ച് വലിയ സംവാദത്തിന് വഴിയൊരുങ്ങുകയും ചെയ്തു.  കൂടുതൽ വിവരങ്ങൾ നൽകിയാൽ ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് സംഭവത്തിൽ പ്രതികരണവുമായി എത്തിയ അപ്പോളോ ക്ലിനിക്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇതിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു സാധാരണ അസുഖത്തിന് ഇത്ര വലിയ തുക ഈടാക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിച്ചു. അതേസമയം സ്വകാര്യ ക്ലിനിക്കുകളിൽ പോകുമ്പോൾ ഇത്തരം ചിലവുകൾ പ്രതീക്ഷിക്കണമെന്നാണ് മറ്റുള്ളവർ പറയുന്നത്.
advertisement
ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചു. തനിക്ക് പനി വരുമ്പോൾ ഡോക്ടറെ കാണാറില്ലെന്നും പരിശോധനകളോ ആന്റിബയോട്ടിക്കുകളോ എടുക്കാറില്ലെന്നും, ഇതിലൂടെ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ താൻ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമായിരിക്കെ എന്തിനാണ് ആളുകൾ അവിടേക്ക് പോകാത്തതെന്ന് ചിലർ ചോദിക്കുന്നു. ചികിത്സ എവിടെ വേണമെന്ന് തിരഞ്ഞെടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും, അയൽപക്കത്തെ ഡോക്ടറുടെ അഭിപ്രായം തേടുന്നതിന് പകരം വലിയ ക്ലിനിക്കുകളിൽ പോകുന്നത് രോഗിയുടെ തീരുമാനമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇത്തരം ക്ലിനിക്കുകൾ ലാഭം മാത്രം ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് ചിലരുടെ വിമർശനം.സർക്കാർ ആശുപത്രികളിൽ മികച്ച ഡോക്ടർമാരുണ്ടെങ്കിലും സൗകര്യങ്ങളില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങളുണ്ടെങ്കിലും ധാർമ്മികതയില്ലെന്നും മറ്റൊരു ഉപഭോക്താവ് കുറിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി
Next Article
advertisement
ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി
ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി
  • ചെന്നൈ സ്വദേശിക്ക് ചെറിയ പനിക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് 10,000 രൂപ ബില്ല് വന്നതായി റിപ്പോർട്ട്.

  • യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചികിത്സാ ചിലവുകൾ സംബന്ധിച്ച് വലിയ ചർച്ച ഉയർന്നു

  • അപ്പോളോ ക്ലിനിക്ക് അധികൃതർ പ്രതികരിച്ച് കൂടുതൽ വിവരങ്ങൾ നൽകിയാൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചു

View All
advertisement