advertisement

2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി, അഹമ്മദാബാദിൽ വ്യാജ കറൻസി റാക്കറ്റ് അറസ്റ്റിൽ

Last Updated:

സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്

News18
News18
ഗുജറാത്ത്: അഹമ്മദാബാദിൽ വ്യാജ കറൻസി റാക്കറ്റ് പിടിയിൽ. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 2.38 കോടി രൂപയുടെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തത്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
സൂറത്ത് സ്വദേശികളായ പ്രദീപ് ജോതാംഗിയ, മുകേഷ് തുമ്മർ, അശോക് മവാനി, രമേഷ് ബലാർ, ദിവ്യേഷ് റാണ, ഭരത് കകാഡിയ, ഒരു സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. ഇവരുമായി ബന്ധമുള്ള കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കറൻസി റാക്കറ്റിനെ പിടികൂടിയത്. പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 500 രൂപയുടെ വ്യാജ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്.
പിടിച്ചെടുത്ത നോട്ടുകളിലെ സീരിയൽ നമ്പറുകൾ വ്യാജമായിരുന്നു. വിശദമായ അന്വേഷണത്തിൽ സൂറത്തിലെ സർത്താന എന്ന പ്രദേശത്തെ ഒരു വീട്ടിൽ കള്ളനോട്ടുകൾ അച്ചടിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. റെയ്ഡിൽ 28 ലക്ഷം രൂപയുടെ വ്യാജ കറൻസിയും അച്ചടി ഉപകരണങ്ങൾ, മഷി, അസംസ്കൃത വസ്തുക്കൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി, അഹമ്മദാബാദിൽ വ്യാജ കറൻസി റാക്കറ്റ് അറസ്റ്റിൽ
Next Article
advertisement
ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി
ചെറിയ പനിക്ക് ചികിത്സയ്ക്കായത് 10,000 രൂപയുടെ ബില്ല്; ഞെട്ടൽ മാറാതെ ചെന്നൈ സ്വദേശി
  • ചെന്നൈ സ്വദേശിക്ക് ചെറിയ പനിക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് 10,000 രൂപ ബില്ല് വന്നതായി റിപ്പോർട്ട്.

  • യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചികിത്സാ ചിലവുകൾ സംബന്ധിച്ച് വലിയ ചർച്ച ഉയർന്നു

  • അപ്പോളോ ക്ലിനിക്ക് അധികൃതർ പ്രതികരിച്ച് കൂടുതൽ വിവരങ്ങൾ നൽകിയാൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചു

View All
advertisement