യുവതി ആശുപത്രിയിയില്‍ പോകാതെ 1000 പേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് മേല്‍നോട്ടത്തില്‍ വീട്ടില്‍ പ്രസവിച്ചു; സഹായി ഭര്‍ത്താവ്
- Published by:Nandu Krishnan
- trending desk
Last Updated:
വീട്ടില്‍ പ്രസവിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും അനുഭവങ്ങളും വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സ്ഥിരമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു
ചെന്നൈ: ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വെച്ച് പ്രസവം നടത്തി ചെന്നൈയിലെ ദമ്പതിമാര്‍. കുന്ദ്രത്തൂര്‍ സ്വദേശികളായ ദമ്പതിമാരാണ് വിദഗ്ധരുടെ അസാന്നിദ്ധ്യത്തില്‍ പ്രസവം നടത്തിയത്. വീട്ടില്‍വെച്ച് പ്രസവിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന 'ഹോം ബെര്‍ത്ത് എക്‌സ്പീരിയന്‍സ്' എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
36കാരനായ മനോഹരനും ഇയാളുടെ ഭാര്യയായ സുകന്യയുമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ വെച്ച് പ്രസവം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ അംഗങ്ങളായ ഹോം ബെര്‍ത്ത് എക്‌സ്പീരിയന്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്. വീട്ടില്‍ പ്രസവിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും അനുഭവങ്ങളും ഈ ഗ്രൂപ്പില്‍ സ്ഥിരമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
വിദഗ്ധരുടെ സഹായമില്ലാതെ സുകന്യ വീട്ടില്‍ പ്രസവിച്ച വിവരം ആറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഈ വിവരം കുന്ദ്രത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് പോലീസ് മനോഹരനെ ചോദ്യം ചെയ്തു. അപ്പോഴാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തറിഞ്ഞത്.
advertisement
ഇവര്‍ക്ക് എട്ടും നാലും വയസുള്ള രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചതുമുതല്‍ സുകന്യ ആശുപത്രിയില്‍ പോയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. നവംബര്‍ 17നാണ് സുകന്യയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഇതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ തന്നെ പ്രസവിക്കാന്‍ ഇവര്‍ തീരുമാനിച്ചു. മനോഹരനാണ് പ്രസവമെടുത്തത്.
പ്രദേശത്തെ മെഡിക്കല്‍ വിദഗ്ധര്‍ മനോഹരനുമായി സംസാരിച്ചിരുന്നു. ഇത്തരം ഓണ്‍ലൈന്‍ വിവരങ്ങളെ വിശ്വസിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവരെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. സുകന്യയ്ക്കും കുഞ്ഞിനും വിദഗ്ധപരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 23, 2024 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുവതി ആശുപത്രിയിയില്‍ പോകാതെ 1000 പേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് മേല്‍നോട്ടത്തില്‍ വീട്ടില്‍ പ്രസവിച്ചു; സഹായി ഭര്‍ത്താവ്