കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ
- Published by:Rajesh V
- news18-malayalam
Last Updated:
Facebook Followers | കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടന്ന് വർധിച്ചത്.
തിരുവനന്തപുരം: ഇപ്പോൾ രാഷ്ട്രീയത്തിലും സമൂഹ മാധ്യമങ്ങളുടെ പങ്ക് വർധിച്ചുവരികയാണ്. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം പരസ്പരം ആശയപ്രചാരണവും ആരോപണ പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അതുകൊണ്ടുതന്നെ എല്ലാവരും സോഷ്യൽ മീഡിയ ഹാൻഡിലുകൾ വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തിലും നേതാക്കൾ തമ്മിൽ മത്സരിക്കുകയാണ്.
ഇപ്പോൾ ഇതാ ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മറികടന്നിരിക്കുന്നു. കോവിഡ് കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടന്ന് വർധിച്ചത്. കോവിഡ് കാലത്തെ വാർത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകൾ കൂടാൻ കാരണമായത്. ഉമ്മൻചാണ്ടിക്ക് 10,60,989 ഫോളോവേഴ്സുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോളോവേഴ്സിന്റെ എണ്ണം 11,49,074 ആണ്.
BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]
പത്ത് ലക്ഷത്തിൽ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകൾ. എന്നാൽ, കോവിഡ് കാലത്ത് ദിനംപ്രതിയുള്ള വാർത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്‌സിന്റെ എണ്ണവും കുതിച്ചുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്‌സ് ആയത്. വാർത്താചാനലുകളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം കാണിക്കുമ്പോഴും 30,000 ത്തോളം പേർ ഫേസ്‌ബുക്ക് പേജിലെ ലൈവാണ് കാണുന്നത്.
advertisement
അതേസമയം, കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കോടികൾ ചെലവഴിച്ച് പിണറായി വിജയൻ പിആർ വർക് ചെയ്യുകയാണെന്നും സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ധൂർത്ത് നടത്തുകയാണെന്നമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2020 10:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ