'സാധാരണക്കാര്‍ക്ക് സുഹൃത്തുക്കൾ സാധാരണക്കാർ മാത്രം'; CRED സ്ഥാപകന്റെ പരാമര്‍ശം വിവാദത്തില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
"സാധാരണക്കാരായ ആളുകള്‍ക്ക് സാധാരണക്കാരായവരെ മാത്രമെ സുഹൃത്തുക്കളായി ലഭിക്കൂ"
ഈ ലോകത്തില്‍ നമ്മള്‍ സ്വയം തെരഞ്ഞെടുക്കുന്ന ഒരു ബന്ധം സുഹൃദമാണെന്ന് പറയാറുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സുഹൃത്തുക്കളെ നമ്മള്‍ സ്വയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് അവര്‍ നമ്മുടെ ജീവിതവുമായി ചേർന്ന് നില്‍ക്കുന്ന പ്രധാനപ്പെട്ട ആളുകളായി മാറും. അതില്‍ അവരുടെ ജീവിതസാഹചര്യങ്ങളോ, വിശ്വാസങ്ങളോ, സാമൂഹിക പദവികളോ ഒന്നും തന്നെ വിഷയമാകാറില്ല. എന്നാല്‍, CRED സ്ഥാപകന്‍ കുനാല്‍ ഷാ സാധാരണക്കാരായ ആളുകളെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് സാധാരണക്കാരായവരെ മാത്രമെ സുഹൃത്തുക്കളായി ലഭിക്കുകയുള്ളൂവെന്ന അദ്ദേഹത്തെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
''സാധാരണക്കാരയ ആളുകള്‍ക്ക് എപ്പോഴും ഒരു വ്യക്തതയുണ്ട്. അവര്‍ സാധാരണക്കാരായ ആളുകളുമായി ഇടപഴകുന്നതാണ് നിങ്ങള്‍ പലപ്പോഴും കാണുക. ഒരു പക്ഷേ, എ പ്ലസ് വിഭാഗത്തില്‍പ്പെട്ടയാളുകള്‍ അവരെ ഒഴിവാക്കുന്നതിനാലാകാം ഇത്,'' സാമൂഹിക മാധ്യമമായ എക്‌സില്‍ കുനാല്‍ കുറിച്ചു. കുനാലിന്റെ ഈ പരാമര്‍ശത്തിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലായിടത്തുനിന്നും അദ്ദേഹത്തെ വിമര്‍ശിച്ച് ആളുകള്‍ കമന്റുകള്‍ പങ്കുവെച്ചു. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ ഗ്രേഡുകള്‍ നല്‍കിയിട്ടില്ലെന്നാണ് ഇതിന് ഒരാള്‍ മറുപടി നല്‍കിയത്.
Mediocre people often have a clear tell: you’ll often see them hanging out with other mediocre people, probably because the A+ folks avoid them.
— Kunal Shah (@kunalb11) May 25, 2024
advertisement
മിക്ക സമയത്തും സുഹൃത്തുക്കളെന്നാല്‍ സുഹൃത്തുക്കള്‍ തന്നെയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ''അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ സുഹൃത്തുക്കളുടെ സ്വഭാവം മനസ്സിലാക്കുന്നതുവരെ ഒരു സുഹൃത്ത് സാധാരണക്കാരനാണോ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണോയെന്ന് അറിയാന്‍ കഴിയില്ല. മറിച്ചുള്ള എല്ലാം ഉപരിവിപ്ലവമായ വിധിയും തീര്‍ത്തും ഉപയോഗശൂന്യവുമാണ്,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. സെലബ്രിട്ടി ഫോട്ടോ ഗ്രാഫറായ ജോസഫ് രാധികും കുനാലിന് മറുപടിയുമായി രംഗത്തെത്തി. ലളിതമായ ജീവിതത്തിലെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
''ഇതിനൊക്കെയപ്പുറം ആളുകള്‍ അവരുടെ ജീവിതം നയിക്കുന്നുണ്ട്. സൗഹൃദങ്ങള്‍ രൂപപ്പെടുത്തുക, പ്രണയത്തിലാകുക, കുട്ടികളെ വളര്‍ത്തുക, നര്‍മം പങ്കിടുക അങ്ങനെ.. പിന്നെ ഇതുപോലെയുള്ള ആളുകളുമുണ്ട്. സുഹൃത്തുക്കള്‍ക്കും മറ്റും ഒപ്പം പുറത്തു പോയി അതുപോലുള്ള ലളിതമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ മുതലാളിത്ത നരകത്തിലേക്ക് അവര്‍ ആഴ്ന്നിറങ്ങുന്നു. കുനാല്‍ കുറച്ചു കൂടി ജീവിക്കൂ, കുറച്ചുകൂടി ചിന്തിക്കൂ..സാധാരണക്കാര്‍ക്കും എപ്ലസ് വിഭാഗത്തിലുള്ള വ്യക്തിക്കും അവിശ്വസനീയമാംവിധം പൂര്‍ണമായ ഒരു ജീവിതം ജീവിച്ച് തീര്‍ക്കാന്‍ കഴിയും,'' ജോസഫ് രാധിക് പറഞ്ഞു. ജോസഫ് രാധികിന്റെ പോസ്റ്റ് വളരെയധികം പേരാണ് ഇതിനോടകം തന്നെ കണ്ടത്. 4000ല്‍ പരം ആളുകള്‍ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 10, 2024 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാധാരണക്കാര്‍ക്ക് സുഹൃത്തുക്കൾ സാധാരണക്കാർ മാത്രം'; CRED സ്ഥാപകന്റെ പരാമര്‍ശം വിവാദത്തില്‍