സൈറസ് മിസ്ത്രിയുടെ അപകടമരണം ; പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര
- Published by:Amal Surendran
- news18-malayalam
Last Updated:
ആനന്ദ് മഹീന്ദ്ര ഇപ്പോഴിതാ ഒരു ട്വീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരിക്കുന്നു.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയും സഹയാത്രികനും കാർ അപകടത്തിൽ മരിച്ചു. മുംബൈയിൽ നിന്ന് 135 കിലോമീറ്റർ അകലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഞായറാഴ്ചയാണ് മിസ്ത്രിയുടെ കാർ ഡിവൈഡറിൽ ഇടിച്ചത്. യാത്രക്കാരിൽ ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അമിതവേഗവും ഡ്രൈവറുടെ പിഴവും അപകടത്തിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു. വ്യവസായി ആനന്ദ് മഹീന്ദ്ര ഇപ്പോഴിതാ ഒരു ട്വീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരിക്കുന്നു.
കുടുംബത്തോട് കടപ്പെട്ടിരിക്കുന്ന എല്ലാവരോടും പ്രതിജ്ഞയെടുക്കാൻ വ്യവസായ പ്രമുഖൻ അഭ്യർത്ഥിച്ചു. ''കാറിന്റെ പിൻസീറ്റിലിരിക്കുമ്പോൾ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാൻ ഞാൻ തീരുമാനമെടുക്കുന്നു. ആ പ്രതിജ്ഞയെടുക്കാൻ ഞാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു,'' എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
I resolve to always wear my seat belt even when in the rear seat of the car. And I urge all of you to take that pledge too. We all owe it to our families. https://t.co/4jpeZtlsw0
— anand mahindra (@anandmahindra) September 5, 2022
advertisement
ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കുടുംബങ്ങളിലൊന്നായ സൈറസ് മിസ്ത്രിയുടെ കുടുംബത്തിന് ആനന്ദ് മഹീന്ദ്ര ആദരാഞ്ജലി അർപ്പിച്ചു. സൈറസ് മിസ്ത്രിയുടെ വിയോഗ വാർത്ത ദഹിക്കാൻ പ്രയാസമാണെന്ന് സൂചിപ്പിച്ച വ്യവസായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ചു. ''ഹൗസ് ഓഫ് ടാറ്റയുടെ തലവനായ സൈറസിനെ വെളരെ ചെറിയ കാലയളവിലാണ് ഞാൻ അടുത്തറിയുന്നത്. വലിയ മഹത്വമുള്ള വ്യക്തിയാണവനെന്ന് എനിക്കറിയാമായിരുന്നു. കാലത്തിന് അവനെക്കുറിച്ച് മറ്റ് പദ്ധതികളുണ്ടായിരുന്നത്. അങ്ങനെയാകട്ടെ. എന്നിരുന്നാലും ജീവിതം തന്നെ അവനിൽ നിന്ന് തട്ടിയെടുക്കാൻ പാടില്ലായിരുന്നു. ഓം ശാന്തി,'' ആനന്ദ് മഹീന്ദ്ര എഴുതി.
advertisement
പോലീസ് റിപ്പോർട്ട് പ്രകാരം സൂര്യാ നദി ചരോട്ടി പാലത്തിൽ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടം. 54 വയസ്സുള്ള മിസ്ത്രിക്ക് ഭാര്യ രോഹിഖയും ഫിറോസ്, സഹാൻ എന്നീ രണ്ട് മക്കളുമുണ്ട്. അപകടസമയത്ത് കാറിൽ നാല് പേരുണ്ടായിരുന്നു; സൈറസ് മിസ്ത്രി ഉൾപ്പെടെ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി.
സൈറസ് മിസ്ത്രി വർഷങ്ങളായി തന്റെ വ്യത്യസ്തമായ വ്യക്തിമുദ്ര ഈ ലോകത്ത് രൂപപ്പെടുത്തിയിരുന്നു. നിർമ്മാണ ഭീമനായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം 2012 ൽ രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 05, 2022 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൈറസ് മിസ്ത്രിയുടെ അപകടമരണം ; പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര