പൂജ്യം കുറച്ച് കൂടിപ്പോയോ? 1.35 ലക്ഷം കോടി രൂപ ബാങ്കിൽ'; മരിച്ചുപോയ സ്ത്രീയുടെ അക്കൗണ്ടിലേക്ക് എത്തിയത് 36 അക്ക തുക
- Published by:Sneha Reghu
- news18-malayalam
Last Updated:
അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപമെത്തിയതിനെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മരിച്ചുപോയ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1.13 ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ ഡാങ്കൗർ സ്വദേശിയായ സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് ഇത്രയും തുക ക്രെഡിറ്റായത്. ഇവരുടെ മകന്‍ 19കാരനായ ദീപക് എന്ന ദീപുവാണ് അമ്മയുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് 1.13 ലക്ഷം കോടിയിലധികം രൂപ ക്രെഡിറ്റായതായി കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഗായന്ത്രി ദേവി മരിച്ചത്. എന്നാല്‍ ഇവരുടെ ബാങ്ക് അക്കൗണ്ട് ഇപ്പോഴും സജീവമായിരുന്നു.
ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് നടന്നതായി കാണിക്കുന്ന ഒരു സന്ദേശം ദീപുവിന് ലഭിച്ചു. ഞെട്ടിപ്പോയ ദീപു സന്ദേശം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും അവിശ്വാസത്തോടെ അവരോട് പൂജ്യങ്ങള്‍ എണ്ണാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിറ്റേദിവസം ഇയാള്‍ ബാങ്കിലെത്തി സ്ഥിതി വിവരം അന്വേഷിച്ചു. അപ്പോള്‍ തുക ക്രെഡിറ്റായതായി ബാങ്ക് അധികൃതര്‍ ദീപുവിനെ അറിയിച്ചു. എന്നാല്‍, അക്കൗണ്ട് മരവിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടക് മഹീന്ദ്ര ബാങ്ക് സംഘം അന്വേഷണത്തിനായി ആദായനികുതി വകുപ്പിന് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
advertisement
ഫോണ്‍ കോള്‍ പ്രവാഹം
വന്‍ തുക അക്കൗണ്ടിലേക്ക് എത്തിയെന്ന് ഇതിനോടകം നാടുമുഴുവന്‍ പ്രചരിച്ചു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും പരിചയക്കാരും ദീപുവിനെ തുടര്‍ച്ചയായി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. എങ്ങനെയാണ് ഇത്രയധികം തുക ലഭിച്ചതെന്ന് അവര്‍ തിരക്കി. എന്നാല്‍ ദീപു ഉടന്‍ തന്നെ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
ആദായ നികുതി വകുപ്പിന്റെ വക അന്വേഷണം
അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപമെത്തിയതിനെ കുറിച്ച് ആദായനികുതി വകുപ്പ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. മരിച്ച ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക എങ്ങനെ എത്തിയെന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരികയാണ്.
advertisement
ഈ ഒരു ബാങ്കിംഗ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതോ ആകാമെന്ന് അധികാരികള്‍ സംശയിക്കുന്നു. പണം വന്നെത്തിയ വഴിയുടെ വിശദമായ ഓഡിറ്റ് നടന്നുവരികയാണ്. ഫണ്ടിന്റെ കൃത്യമായ ഉറവിടം അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ അറിയൂ.
സംഭവം ഡാങ്കൗറിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ചിലര്‍ പെട്ടെന്ന് കോടീശ്വരന്മാരാകുന്നവരെ പറ്റി പറഞ്ഞപ്പോള്‍ മറ്റു ചിലരാകട്ടെ സൈബര്‍ സുരക്ഷയെക്കുറിച്ചും ബാങ്കിംഗ് സുരക്ഷയെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചു.
എന്നാല്‍ ദീപുവിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തെക്കാളുപരി ആശങ്കയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചാണ് അന്വേഷണം നടത്തുന്നത്. ഇത്രയും വലിയ തുക ഒറ്റരാത്രികൊണ്ട് എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷയിലാണ് ദീപു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Noida,Gautam Buddha Nagar,Uttar Pradesh
First Published :
August 05, 2025 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂജ്യം കുറച്ച് കൂടിപ്പോയോ? 1.35 ലക്ഷം കോടി രൂപ ബാങ്കിൽ'; മരിച്ചുപോയ സ്ത്രീയുടെ അക്കൗണ്ടിലേക്ക് എത്തിയത് 36 അക്ക തുക