സ്റ്റേജ് ഷോയ്ക്കിടെ എ.ആർ. റഹ്മാനോടൊപ്പം ആരാധകർക്ക് സർപ്രൈസ് ഒരുക്കി ധനുഷ്; വീഡിയോ വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
റഹ്മാനെ പ്രശംസിച്ച് സംസാരിച്ച നടൻ അദ്ദേഹത്തിന്റെ ഗാനങ്ങളെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചു
എ ആർ റഹ്മാൻ മുംബൈയിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ സർപ്രൈസായി എത്തി നടൻ ധനുഷ്. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നിരുന്നത്. റഹ്മാനെ പ്രശംസിച്ച് സംസാരിച്ച നടൻ അദ്ദേഹത്തിന്റെ ഗാനങ്ങളെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ധനുഷ് സംവിധാനം ചെയ്ത രായൻ എന്ന ചിത്രത്തിലെ അടങ്കാത അസുരൻ എന്ന ഗാനവും ആലപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരുടേയും പ്രകടനത്തെ ഉച്ചത്തിലുള്ള ആർപ്പുവിളികളോടും കൈയടികളോടും കൂടിയാണ് ആസ്വാദകർ സ്വീകരിച്ചത്.
My man on fire🔥🔥🔥 @dhanushkraja at #ARRahman concert in Mumbai...he looks so handsome 😍 🥰💕#Dhanush #adangaathaasran #raayan #Kuberaa #kuberaaonjune20 #Tereishkmein #IdlyKadai pic.twitter.com/YG1ASEsqiB
— Shirl (@Shirl56927760) May 4, 2025
advertisement
കഴിഞ്ഞ ദിവസം എ.ആർ. റഹ്മാനൊപ്പമുള്ള ഒരു ചിത്രം ധനുഷ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'അങ്ങേയറ്റത്തെ ബഹുമതി' എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതേസമയം, 'കുബേര' എന്ന ചിത്രമാണ് ധനുഷിന്റേതായി ഇനി തിയേറ്ററിൽ എത്താനിരിക്കുന്നത്. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. ജൂൺ 20 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 05, 2025 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്റ്റേജ് ഷോയ്ക്കിടെ എ.ആർ. റഹ്മാനോടൊപ്പം ആരാധകർക്ക് സർപ്രൈസ് ഒരുക്കി ധനുഷ്; വീഡിയോ വൈറൽ