Army Ants | വൃത്താകൃതിയിൽ ചുറ്റും കറങ്ങുന്ന ഉറുമ്പുകള്‍; ഒടുവിൽ കൂട്ടമരണം; കാരണം അറിയാം

Last Updated:

കാര്യക്ഷമതയോടെയും ആകര്‍ഷണീയവുമായി ജോലി ചെയ്യാനും ഉറുമ്പുകള്‍ മിടുക്കരാണ്.

ഉറുമ്പുകള്‍ (Ants)വൃത്താകൃതിയിൽ (circle) ചുറ്റിക്കറങ്ങുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമോ? അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. ഇതിനു പിന്നിലെ കാരണത്തെ കുറിച്ചും ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലാണ്. വളരെ അച്ചടക്കമുള്ള ജീവികളാണ് ഉറുമ്പുകള്‍ (Ants) എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഉറുമ്പുകള്‍ കൂട്ടത്തോടെ സഞ്ചരിക്കുമ്പോഴെല്ലാം മറ്റെല്ലാ ഉറുമ്പുകളും ആ കൂട്ടത്തിലേക്ക് വന്നെത്താറുണ്ട്. അവര്‍ ഭക്ഷണം കണ്ടെത്തുന്നതും കൂട്ടമായാണ്. മാത്രമല്ല, ഉറുമ്പുകള്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നവരുമാണ്. അവരുടെ ശരീരഭാരത്തിന്റെ 20 മടങ്ങ് വരെ ഭാരം വഹിക്കാനും അവയ്ക്ക് കഴിയും. ഒരു രാജ്ഞിയെ ചുറ്റിപ്പറ്റിയാണ് ഉറുമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കാര്യക്ഷമതയോടെയും ആകര്‍ഷണീയവുമായി ജോലി ചെയ്യാനും ഉറുമ്പുകള്‍ മിടുക്കരാണ്.
എന്നാല്‍ ഈ വീഡിയോയില്‍ ഒരു കൂട്ടം ഉറുമ്പുകള്‍ ഒരു വൃത്താകൃതിയിലുള്ള വലയത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. അവ ഇങ്ങനെ കറങ്ങുകയല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നുമില്ല. ചില ഉറുമ്പുകള്‍ ചത്തുകിടക്കുന്നത് (Die) വീഡിയോയില്‍ കാണാം. എന്നാല്‍ മറ്റു ചിലര്‍ ഈ വലയത്തിനുള്ളിലേക്ക് പുറത്തേക്ക് കടക്കുന്നതും തിരിച്ച് ആ വലയത്തിനുള്ളിലേക്ക് തന്നെ കടക്കാന്‍ ശ്രമിക്കുന്നതും കാണാം. ബിറ്റ്‌കോയിന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിനാണ് ഇവ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നത്?
''ആർമി ഉറുമ്പുകള്‍ അന്ധരാണ്. അവ അവയുടെ മുന്നിലുള്ള ഉറുമ്പുകളെ ട്രാക്ക് ചെയ്യാന്‍ ഫെറോമോണുകളെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ഒരു ഉറുമ്പ് അതിന്റെ പഴയ പാതയില്‍ എത്തിയാല്‍, അത് വൃത്താകൃതിയുള്ള മരണക്കെണിയില്‍ അകപ്പെടുന്നു. അതിനുള്ളില്‍ ക്ഷീണം മൂലം മരിക്കുന്നതു വരെ കറങ്ങിക്കൊണ്ടിരിക്കും. എന്നിരുന്നാലും ചില ഉറുമ്പുകള്‍ അതിജീവിച്ചേക്കാം'', എന്ന അടിക്കുറിപ്പോടെയാണ് ബിറ്റ്‌കോയിന്‍ വീഡിയോ പങ്കുവെച്ചത്.
advertisement
ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 1277 ലൈക്കുകളും 318 റീട്വീറ്റുകളും ലഭിച്ച വീഡിയോ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. പല ഉപയോക്താക്കളും വീഡിയോയെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അവര്‍ എങ്ങനെയാണ് ഈ മരണക്കെണിയില്‍ അകപ്പെട്ടുപോയത് എന്ന ചിന്തയാണ് ഭൂരിഭാഗം പേരിലും ഉള്ളത്.
ആർമി ഉറുമ്പുകള്‍ സാധാരണയായി അന്ധരാണെന്നും അവയുടെ പാതകള്‍ അടയാളപ്പെടുത്താനോ മറ്റ് ഉറുമ്പുകള്‍ക്ക് അവയുടെ പാത പിന്തുടരാനോ ഫെറോമോണുകള്‍ ഉപയോഗിക്കുന്നുവെന്നും സയന്‍സ് ഡയറക്റ്റ് വിശദീകരിക്കുന്നു. ഇത് എല്ലാ ഉറുമ്പുകളും ഒരു വലയത്തിനുള്ളില്‍ കുടുങ്ങാന്‍ കാരണമാകും. ഇത് ഒരു മരണക്കെണിയാണ്. അവിടെ ഉറുമ്പുകള്‍ തളരുന്നതു വരെ ഒരു വലയത്തിനു ചുറ്റും നീങ്ങുകയും ഒടുവില്‍ മരിക്കുകയും ചെയ്യുന്നു.
advertisement
ആർമി ഉറുമ്പുകള്‍ സാധാരണയായി കൂട്ടത്തോടെ ഒരു ചെറിയ പ്രദേശത്ത് തീറ്റതേടുകയാണ് പതിവ്. ഇവ സ്ഥിരമായി കൂടുകള്‍ നിര്‍മ്മിക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Army Ants | വൃത്താകൃതിയിൽ ചുറ്റും കറങ്ങുന്ന ഉറുമ്പുകള്‍; ഒടുവിൽ കൂട്ടമരണം; കാരണം അറിയാം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement